‘കാർ പെട്ടെന്ന് വെട്ടിച്ചു; നിർത്താൻ ശ്രമിച്ചെങ്കിലും പറ്റിയില്ല’: കരുവാറ്റയിൽ അപകടത്തിൽപ്പെട്ട കുടുംബം പോയത് കുഞ്ഞിന്റെ ചോറൂണിന്
ആലപ്പുഴ∙ ദേശീയപാതയിൽ കരുവാറ്റയിലുണ്ടായ അപകടത്തിൽപ്പെട്ടത് കുഞ്ഞിനു ചോറൂണ് നടത്താൻ പോയ കുടുംബം.
ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ രാജശേഖരന്റെയും ശ്രീകലയുടെയും മകൻ അഭിറാമിന്റെ (9 മാസം) ചോറൂണ് നടത്താൻ മണ്ണാറശാല ക്ഷേത്രത്തിലേക്ക് കാറിൽ പോവുകയായിരുന്നു കുടുംബം. കാർ എതിർദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന അഭിരാമിന്റെ മുത്തശ്ശി സരസ്വതിയമ്മ (72) ആണ് മരിച്ചത്. രാജശേഖരന്റെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിൽ പരുക്കേറ്റവർ ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read
കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കാർ പെട്ടെന്നു വലത്തേക്ക് വെട്ടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നിർത്താൻ ശ്രമിച്ചെങ്കിലും കാറിലും തൊട്ടു മുന്നിലും പോയ ഇൻസിനറേറ്റർ വാനിലും ഇടിച്ചു. അപകടത്തിൽ ബസ്സിലെ ഇരുപതോളം പേർക്കു ചെറിയ പരുക്കുകളുണ്ടായി.
ബസിലുണ്ടായിരുന്ന പലരുടെയും തല കമ്പിയിൽ ഇടിച്ചാണ് പരുക്കേറ്റിരിക്കുന്നത്. ബസ് ഡ്രൈവറുടെ നെഞ്ച് സ്റ്റിയറിങ്ങിൽ ഇടിച്ചും പരുക്കേറ്റിട്ടുണ്ട്.
അപകട സമയത്ത് ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

