
മധ്യവേനലവധി; മൂന്നാറിൽ തിരക്കോട് തിരക്ക്: പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ ഒരു മാസം കൊണ്ട് സന്ദർശകരുടെ തിരക്ക് വൻ തോതിൽ വർധിച്ചു. ഇതോടെ ഗതാഗതക്കുരുക്കും വ്യാപകമായി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ഫ്ലവർ ഗാർഡൻ, ചിത്തിരപുരം രണ്ടാം മൈൽ തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ സന്ദർശകത്തിരക്കാണ്.
ഈ സ്ഥലങ്ങളിലും മൂന്നാർ ടൗണിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. മിക്ക കേന്ദ്രങ്ങളിലും ട്രാഫിക് പൊലീസ് ഉണ്ടെങ്കിലും ഇവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണ് കുരുക്ക്. വരയാടുകളുടെ കേന്ദ്രമായ രാജമലയിൽ സന്ദർശകരുടെ എണ്ണം ദിവസം 2880 ആയി നിജപ്പെടുത്തിയതിനാൽ ഒട്ടേറെ സഞ്ചാരികളാണ് പ്രവേശനം ലഭിക്കാതെ നിരാശരായി ദിവസവും മടങ്ങുന്നത്. ഗവ ബോട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി, തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം തിരക്ക്.