
താഴ്ന്നുതാഴ്ന്ന് മരക്കൊമ്പുകൾ; ഉയർന്നുയർന്ന് അപകടസാധ്യത
മല്ലപ്പള്ളി ∙ പഞ്ചായത്ത് ഓഫിസ്–പരിയാരം–കോമളം റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിനു സമീപം താഴ്ന്നുകിടക്കുന്ന മരശിഖരം വാഹനങ്ങൾക്കു തടസ്സമാകുന്നതായി പരാതി.ബസുകൾ ഉൾപ്പെടെയുള്ള ഉയരമുള്ള വാഹനങ്ങൾക്കാണ് അപകടക്കെണിയാകുന്നത്. കൊമ്പുകളിൽ തട്ടാതിരിക്കാൻ പരിയാരം ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ വലതുവശത്തുകൂടി പോകേണ്ട
സ്ഥിതിയാണ്. ഈസമയം എതിർദിശയിൽനിന്നു വാഹനം എത്തുകയാണെങ്കിൽ അപകടമുണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്.
റോഡിന് ഈ ഭാഗത്ത് വളവായതിനാൽ അപകടസാധ്യത തള്ളാനാകില്ല.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിൽക്കുന്ന മരത്തിന്റെ ശിഖരമാണു താഴ്ന്നുകിടക്കുന്നത്. ഇവ വൈദ്യുതിക്കമ്പികളിൽ തൊട്ടുരുമ്മി നിൽക്കുന്നതും അപകടഭീഷണിയാണ്.
മരശിഖരം മുറിച്ചുമാറ്റാൻ നടപടിയുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]