
കുട്ടികളേ, പാർക്ക് ഉടൻ റെഡിയാകും ! മലങ്കരയിലെ കുട്ടികളുടെ പാർക്ക് മനോഹരമാക്കാൻ നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുട്ടം ∙ കൂടുതൽ കളി ഉപകരണങ്ങളെത്തിച്ച് മലങ്കരയിലെ കുട്ടികളുടെ പാർക്ക് മനോഹരമാക്കാൻ നടപടികൾ ആരംഭിച്ചു. പാർക്കിൽ 5 കളിയുപകരണങ്ങളും 10 ഇരിപ്പിടങ്ങളുമാണ് പുതിയതായി സ്ഥാപിച്ചത്. വരും ദിവസങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. അതിനുള്ള അനുമതിയും നൽകി. സ്കൂളും കോളജും ഒഴിവാക്കി വിദ്യാർഥികൾ പാർക്കിൽ എത്തുന്നതായും ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ലഹരിയും മറ്റും ഉപയോഗിക്കുന്നതായും പരാതി ഉയർന്നിരുന്നു. കൂടാതെ ഇവരുടെ പെരുമാറ്റം മറ്റ് സഞ്ചാരികൾക്ക് അലോസരം ഉണ്ടാകുന്നതായും പരാതിയുണ്ടായി.
ഇതാണ് ക്യാമറ സ്ഥാപിക്കാൻ കാരണം. പാർക്കിലേക്ക് എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്നതായിരുന്നു മലങ്കര പാർക്കിന് എതിരെയുള്ള പ്രധാന ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന എൻട്രൻസ് പ്ലാസ കൂടി തുറന്നുനൽകിയാൽ പാർക്കിലെത്തുന്നവർക്ക് ദാഹജലം ഉൾപ്പെടെ ലഭിക്കും. നിലവിൽ ശുദ്ധജലം ലഭിക്കണമെങ്കിൽ പോലും ഒരു കിലോമീറ്ററോളം സഞ്ചരിക്കണം.