
പുഞ്ചക്കരി–പാലപ്പൂര് ഭാഗത്തെ കന്നുകാലിച്ചാലിന്റെ ഒഴുക്കു നിലച്ചു; കർഷകർക്ക് ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോവളം∙ പുഞ്ചക്കരി–പാലപ്പൂര് ഭാഗത്തെ കന്നുകാലിച്ചാൽ ചെളിയും കുളവാഴയും നിറഞ്ഞ് ഒഴുക്കു നിലച്ച സ്ഥിതിയിൽ. ഇത് പ്രദേശത്തെ കർഷകരിൽ ആശങ്ക ഉയർത്തി. മഴക്കാലത്ത് കായലിലെ ജലനിരപ്പ് ഉയരുമ്പോൾ അമിത ജലം ഒഴുകിപ്പോകാനുള്ള മാർഗമാണ് കന്നുകാലിച്ചാൽ. ഈ മാർഗം അടഞ്ഞ സ്ഥിതിക്ക് കായൽ ജലം നിറഞ്ഞു കവിഞ്ഞു സമീപത്തെ കൃഷിയിടങ്ങൾ മുങ്ങും എന്നാണ് കർഷകരുടെ ആശങ്ക. കന്നുകാലിച്ചാലിലൂടെ ഒഴുകിയെത്തുന്ന അമിത ജലം മധുപാലത്തിൽ കരമനകിള്ളിയാറുകളിലേക്ക് ഒഴുകി ചേരുന്നതാണ് പതിവ്.
കന്നുകാലിച്ചാലിലെ ചെളിയും കുളവാളയും നീക്കം ചെയ്യണമെന്നത് വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ്. കാലവർഷമാരംഭത്തിനു ദിവസങ്ങൾ മാത്രമുള്ളപ്പോഴും അധികൃതരുടെ ഭാഗത്തു നിന്നു നടപടികളൊന്നുമില്ലെന്നാണ് കർഷകരുടെ പരാതി.ജലനിരപ്പുയർന്നാൽ പണ്ടാരക്കരി, കാഞ്ഞിരത്തടി, നിലമേൽക്കരി പാടശേഖരങ്ങളിലെ ഏക്കർ കണക്കിനു നെല്ല്, വിവിധയിനം പച്ചക്കറി വിളകൾ എന്നിവ വെള്ളത്തിനടിയിലാവുമെന്നു കർഷകർ ആശങ്കപ്പെടുന്നു. ഇതു ഭീമമായ ധന നഷ്ടത്തിനിടയാക്കുമെന്നും ഇവർ പറയുന്നു.