മസ്കറ്റ്: ഒമാനില്‍ ചൂട് കുതിച്ചുയരുന്നു. തീവ്രമായ ഉഷ്ണതരംഗമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
താപനില റെക്കോര്‍ഡിലെത്തുകയാണ്. ഞായറാഴ്ച ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുകയാണ്. അല്‍ അഷ്കറായില് 47.2 ഡിഗ്രി സെല്‍ഷ്യസും സുറില്‍ 46.4 ഡിഗ്രി സെല്‍ഷ്യസും അവാബിയില്‍ 45.6 ഡിഗ്രി സെല്‍ഷ്യസുമാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, ദാഹിറ, നോര്‍ത്ത് ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ താപനില ഉയരാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.
കനത്ത ചൂടില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശം നല്കി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]