
ചെറുപ്പക്കാർക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വർധിച്ചുവരികയാണ്. അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉയർന്ന കലോറി അടങ്ങിയ, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ വെള്ളം ധാരാളം കുടിക്കേണ്ടതും പ്രധാനമാണ്.
അമിത വണ്ണമുള്ളവരില്‍ ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണ്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.
ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹ സാധ്യത കൂടുന്നതിന്റെ മറ്റൊരു പ്രധാന കാരണം. അതിനാല്‍ വ്യായാമം പതിവാക്കുക.
മദ്യപാനവും നിയന്ത്രിക്കുക. കാരണം അമിത മദ്യപാനവും പ്രമേഹ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാൽ രാത്രി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.
മാനസിക സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം ബ്ലഡ് ഷുഗര്‍ കൂടാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]