
ഭാര്യയുടെ ഓർമയ്ക്ക് സ്കൂളിന് ഓഡിറ്റോറിയവുമായി പൂർവ വിദ്യാർഥി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിഞ്ചേരി ∙ എഎൽപി സ്കൂളിൽ ഏഴര പതിറ്റാണ്ട് മുൻപ് ഒന്നാം ക്ലാസിൽ പഠിച്ച അവിണിശേരി കല്ലൂർ മനയ്ക്കൽ കുമാരൻ നമ്പൂതിരിയുടെ മകൻ ശശികുമാർ ഭാര്യയുടെ ഓർമയ്ക്കായി സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു നൽകുന്നു. എൻജിനീയറായ ശശികുമാർ നിലവിൽ ദുബായ്യിൽ വ്യവസായിയാണ്. ഏഴു ലക്ഷം രൂപ ചെലവഴിച്ച് 3260 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓപ്പൺ ഓഡിറ്റോറിയം പണിതു നൽകുന്നത്.
ശശികുമാർ വിദേശത്തായതിനാൽ അദ്ദേഹത്തിന്റെ സഹോദരൻ കെ.കെ.വാസുദേവൻ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചു. നിർമാണ സമിതി പ്രസിഡന്റ് സി.കെ.അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി പ്രസിഡന്റ് കെ.ശശിധരൻ, എം.ആർ.ശങ്കരനാരായണൻ, വി.പി.ജയറാം, വി.കെ.ശശിധരൻ, പി.ആർ ഗംഗാധരൻ, എ.ആർ.ജയൻ, പ്രധാന അധ്യാപകൻ എം.കെ.പ്രസാദ്, ഇ.എം.ലില്ലി എന്നിവർ പ്രസംഗിച്ചു.