
‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം; മേള 23 വരെ കനകക്കുന്നിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കഴിഞ്ഞ 9 വർഷമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സമഗ്ര വികസന ദൗത്യം ഏറ്റെടുത്തിട്ടുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ് വ്യവസ്ഥയെയും പരിവർത്തനം ചെയ്യുക മാത്രമല്ല, ഓരോ കേരളീയന്റെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്ത യാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷത വഹിച്ചു. നവംബറിൽ അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ വകുപ്പിന്റെ 9 വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും ചേർന്ന് പ്രകാശനം ചെയ്തു. എ.എ.റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, കലക്ടർ അനുകുമാരി, സബ് കലക്ടർ ഒ.വി.ആൽഫ്രഡ്, എഡിഎം ബീന പി.ആനന്ദ് എന്നിവർ പ്രസംഗിച്ചു.
പ്രദർശന വിപണന മേള 23 വരെ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ ഇരുന്നൂറോളം സ്റ്റാളുകളാണ് സജ്ജമായത്. 23 വരെ പ്രദർശനം തുടരും.
ജയിൽ വകുപ്പിന്റെ സ്റ്റാളിൽ ജയിലുകളുടെ പ്രത്യേകതകളും കഴുമരവും തൂക്കുകയറും ഉൾപ്പെടെയുള്ളവയും പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും ജയിലുകളുടെ വ്യത്യാസവും കണ്ടറിയാം. പിആർഡി പവിലിയനിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട മദർഷിപ്പിന്റെ മാതൃക തയാറാക്കിയിട്ടുണ്ട്.