
ബസ് സ്റ്റാൻഡിലെ ശുചിമുറി പൂട്ടി; ‘ശങ്ക’ തീർക്കാൻ ഇടമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊൻകുന്നം ∙ സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി പൂട്ടിയിട്ട് ഒരു മാസം പിന്നിട്ടിട്ടും തുറക്കാനാവാതെ അധികൃതർ. സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെ തുടർന്നാണു ശുചിമുറി അടച്ചത്. ടാങ്കിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇതുവരെ ശുചിമുറി പ്രവർത്തനക്ഷമമായിട്ടില്ല. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ മിനി സിവിൽ സ്റ്റേഷനിലെ ശുചിമുറി മാത്രമാണ് ആശ്രയം. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണു ബസ് സ്റ്റാൻഡ്.സർക്കാരിന്റെ വഴിയിടം പദ്ധതി നടപ്പാക്കിയപ്പോൾ പുതിയതു നിർമിക്കാതെ സ്റ്റാൻഡിലെ പഴയ ശുചിമുറി ലക്ഷങ്ങൾ മുടക്കി നവീകരിച്ചിരുന്നു.
എന്നാൽ സെപ്റ്റിക് ടാങ്കിന്റെ അപാകതകൾ കാരണം പലതവണ അടച്ചിടേണ്ടി വന്നു. ഒരു മാസം മുൻപു സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം സ്റ്റാൻഡിൽ ഒഴുകിയതോടെ പൂട്ടേണ്ടി വന്നത്.ദേശീയപാത 183ന്റെ ഭാഗമായ കോട്ടയം– കുമളി റൂട്ടിലും, പൊൻകുന്നം – പാലാ, പൊൻകുന്നം – മണിമല റൂട്ടിലും, ചങ്ങനാശേരി റൂട്ടിലുമായി ദിവസവും നൂറുകണക്കിനു സ്വകാര്യ – കെഎസ്ആർടിസി ബസുകൾ കടന്നു പോകുന്ന സ്റ്റാൻഡിൽ ആയിരക്കണക്കിനു യാത്രക്കാരാണ് എത്തുന്നത്. സ്റ്റാൻഡിലെ ശുചിമുറിയുടെ പ്രവർത്തനം നിലച്ചതോടെ യാത്രക്കാർ ദുരിതത്തിലാണ്.