
പത്തനംതിട്ട : ജഡ്ജിയുടെ കാറിന് നേരെ പ്രതിയുടെ ആക്രമണം. പത്തനംതിട്ട തിരുവല്ല കുടുംബ കോടതിയിലെ ജഡ്ജി ജി ആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് വിസ്താരം പൂർത്തിയായി പുറത്തിറങ്ങിയ പ്രതി അടിച്ചുതകർത്തത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മംഗലാപുരം ശിവഗിരി നഗറിൽ ഇ പി ജയപ്രകാശിനെ (53) സംഭവശേഷം കോടതിവളപ്പിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രതി വിസ്താര വേളയിലും പ്രകോപിതനായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. വിവാഹമോചനം, സ്ത്രീധനം സംബന്ധിയായ കേസുകളാണ് കോടതിയിൽ ഇയാൾക്കെതിരെയുള്ളത്. കേസിന്റെ വിചാരണ അനന്തമായി നീളുന്നതായി ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്നാണ് വിവരം.
ജയപ്രകാശും അടൂർ സ്വദേശിയായ ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് ആറ് വർഷമായി തീർപ്പില്ലാതെ തുടരുകയാണ്. ഇന്നത്തെ വിസ്താരത്തിന് ശേഷം കേസ് വീണ്ടും മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയതാണ് ജയപ്രകാശിനെ പ്രകോപിപ്പിച്ചത്. വിസ്താരം പൂർത്തിയായ ഉടനെ കോടതിയ്ക്ക് പുറത്തേയ്ക്ക് പോയ പ്രതി കടയിൽ നിന്ന് മൺവെട്ടിയുമായാണ് തിരികെയെത്തിയത്. തുടർന്ന് ജഡ്ജിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]