
വാൽപ്പാറയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞു; 25 പേർക്കു പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാൽപ്പാറയിൽ ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു 25 പേർക്ക് പരുക്ക്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട ബസ്, അതിരാവിലെ മൂന്ന് മണിയോടെ കവർക്കൽ എന്ന സ്ഥലത്തെത്തി. വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു.
25 പേർക്ക് പരുക്കേറ്റു. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ചിലരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. സാരമായ പരുക്കേറ്റതിനെത്തുടർന്ന് ബസ് ഡ്രൈവർ ഗണേശൻ (55), കണ്ടക്ടർ ശിവരാജ് (49) എന്നിവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.