
എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് ബിജെപിയുടെ ഒന്‍പത് നിയമസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സര്‍ക്കാരിലും ഭരണത്തിലും വിശ്വാസവുമില്ലെന്ന് എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.
കരം ശ്യാം സിംഗ്, തോക്ചോം രാധേശ്യാം സിംഗ്, നിഷികാന്ത് സിംഗ് സപം, ഖൈ്വരക്പം രഘുമണി സിംഗ്, എസ് ബ്രോജന് സിംഗ്, ടി റോബിന്ദ്രോ സിംഗ്, എസ് രാജെന്‍ സിംഗ്, എസ് കെബി ദേവി, വൈ രാധേശ്യാം എന്നീ ഒമ്പത് ബിജെപി എംഎല്‍എമാരാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചത്. ഇവരെല്ലാം മെയ്തേയ് സമുദായത്തില്‍ പെട്ടവരാണ്. അതേസമയം, കുക്കി എംഎല്‍എമാരും മെയ്തേയ് എംഎല്‍എമാരും തമ്മില്‍ ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നും നിയമസഭാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മണിപ്പൂരിന്റെ എല്ലാ ഭാഗങ്ങളിലും കേന്ദ്രസേനയെ ഏകീകൃതമായി വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഒരു സമൂഹത്തിന്റെ മാത്രം ആവശ്യത്തിനായി നടത്തുന്ന പ്രത്യേക ഭരണം. എന്ത് വിലകൊടുത്തും തടയണമെന്നും മെമ്മോറാണ്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള അക്രമത്തില്‍ 100-ലധികം പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടപ്പെട്ടു. എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയമാണെന്ന് മുദ്രകുത്തുന്ന മെമ്മോറാണ്ടം മണിപ്പൂര്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി.
എന്‍ ബിരേന്‍ സിങ്ങിന്റെ വിശ്വസ്തരായ മെയ്തേയ് സമുദായത്തില്‍ നിന്നുള്ള 28 എംഎല്‍എമാര്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും ഡല്‍ഹിയില്‍ കണ്ട ദിവസമാണ് പ്രധാനമന്ത്രി മോദിക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. സസ്പെന്ഷന് ഓഫ് ഓപ്പറേഷന് പ്രകാരം കുക്കി തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിലവിലെ അക്രമത്തിന് പിന്നില്‍ കുക്കി തീവ്രവാദികളാണെന്നാണ് മിക്ക മെയ്തേയ് ഗ്രൂപ്പുകളും അവകാശപ്പെടുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]