
നിങ്ങളുടെ സ്വന്തം ബ്രാൻഡിൽ ഭക്ഷ്യ എണ്ണയുടെ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? അതൊക്കെ എങ്ങനെ സാധിക്കും എന്നാണോ ചിന്തിക്കുന്നത്? എന്നാൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല എങ്കിലും നിങ്ങൾക്ക് ഈ ബിസിനസ് തുടങ്ങാൻ കഴിയും. ഓയിൽ പ്ലാന്റ് മെക്കാനിസം കയ്യിൽ ഇല്ലാതെ തന്നെ ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നത് തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്യുവർ ഓയിൽ സ്റ്റേഷൻ ആണ്. കൊച്ചിയിൽ മനോരമ ക്വിക് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയിലാണ് ഈ മെഷിനറി കാണാനും വാങ്ങാനുമുള്ള അവസരം.
ഭക്ഷ്യയോഗ്യമായ എണ്ണകൾ ഉൽപാദിപ്പിക്കുന്ന പ്യുവർ ഓയിൽ സ്റ്റേഷൻ ഓയിൽ മിൽ മെഷീൻ, ഓയിൽ മെഷീൻ യൂണിറ്റ്, വെളിച്ചെണ്ണ മുതലായവയുടെ വിതരണത്തിലും വ്യാപാരത്തിലും വളരെയധികം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പ്യുവർ ഓയിൽ സ്റ്റേഷൻ പാരമ്പര്യത്തെ കൈവിടാതെ അത്യാധുനിക സാങ്കേതികവിദ്യയും നൂതന സംസ്കരണ സാങ്കേതിക വിദ്യകളും സംയോജിപ്പിച്ചാണ് എണ്ണകൾ നിർമ്മിക്കുന്നത്. ഇവിടെ ഉൽപാദിപ്പിക്കുന്ന സുവൃദ്ധി ഓയിൽ കയറ്റുമതി രംഗത്തും മുന്നിൽ നിൽക്കുന്നു. വെളിച്ചെണ്ണ, എള്ളെണ്ണ, ബ്ലാക് സീഡ് ഓയിൽ, ബദാം ഓയിൽ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ സുവൃദ്ധി എഡിബിൾ ഓയിൽ വിപണിയിൽ എത്തിക്കുന്നു.
ഓയിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫസ്റ്റ് ക്വാളിറ്റി ഓയിൽ തന്നെ വിപണിയിൽ എത്തിക്കാൻ പ്യുവർ ഓയിൽ സ്റ്റേഷൻ സഹായിക്കുന്നു. അതിൽ തന്നെ വിശേഷപ്പെട്ട എന്തെങ്കിലും ചേരുവകൾ ചേർക്കണം എന്നുണ്ടെങ്കിൽ അതും പ്രോസസ് ചെയ്തു കൊടുക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഇവിടെ ഉണ്ട്. അതോടൊപ്പം പ്ലാന്റിലേക്കുള്ള മെഷിനറീസ് ആണ് ആവശ്യം എങ്കിൽ അതിനുള്ള പിന്തുണയും കമ്പനി നൽകി വരുന്നു.
ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും ബേക്ക്, ബേക്ക്‌വൺ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് എക്സ്പോ. എക്സൽ റഫ്രിജറേഷൻ ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നറും എസ്ബിഐ ബാങ്കിങ് പാർട്നറുമാണ്. അഗ്രോ മെഷിനറി പാർട്നറായി ഗ്രീൻ ഗാർഡും ഹെൽത്ത് പാർട്നർ ആയി സ്ട്രോക് റീഹാബിലിറ്റേഷൻ സെന്റർ ആയ സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും എംഎസ്എംഇ പാർട്നറായി സിഡ്ബിയും മേളയുടെ ഭാഗമാണ്.
ഷവായ് ഉൾപ്പെടെ വിവിധതരം ഭക്ഷണം തയാറാക്കാനുള്ള യന്ത്രോപകരണങ്ങളാണു പ്രധാന ആകർഷണം. ഇഡ്ഡലിയും അച്ചപ്പവും കുഴലപ്പവും ഉഴുന്നുവടയുമൊക്കെ തയാറാക്കാവുന്ന വിവിധതരം മെഷീനുകളുണ്ട്. പാരഗൺ ഹോട്ടൽ ഒരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്. പ്രവേശനം 50 രൂപ ടിക്കറ്റ് മുഖേന. വെബ്സൈറ്റ്: www.quickerala.com.
English Summary:
Launch your own branded edible oil business with Pure Oil Station in Thrissur. We provide complete support, from private label manufacturing and supply chain management to machinery procurement, enabling you to bring top-quality oils to market without significant upfront investment.
38c41efgrq1a50e71vbajs2530 mo-technology-quickkeralacom 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-business-foodprocessingindustry mo-food-cookingoil mo-technology-machinery-exhibition-2024 mo-business