യുവ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച
തിരുവനന്തപുരം∙ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഭിഭാഷകനായ ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Also Read
സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
പരാതിക്കാരിക്ക് തൊഴിലിടത്ത് സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാല്‍ ജാമ്യം നല്‍കുന്നത് നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. എന്നാല്‍ അഭിഭാഷഓഫിസിന് ഉള്ളില്‍ രണ്ട് ജൂനിയര്‍ അഭിഭാഷകരുടെ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.
ബെയ്ലിന് ദാസിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് തന്റെ ഓഫിസില്‍ ബെയ്ലിന് ദാസ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദിച്ചത്. ഇടതുകവിളില്‍ അടിയേറ്റു വീണ ശ്യാമിലി എഴുന്നേറ്റു തടയുന്നതിനിടയില്‍ കൈയില്പിടിച്ചു തിരിച്ച ശേഷം ബെയ്ലിന് ദാസ് വീണ്ടും കവിളില്‍ അടിക്കുകയായിരുന്നുവെന്നാണ് റിമാന്‍ഡ് അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കുന്നത്.
ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ബെയ്ലിന് ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണു തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

