
ദില്ലി; പാക് ഭീകരതിയെകുറിച്ചും ഓപറേഷന് സിന്ദൂറിനെകുറിച്ചും വിദേശ രാജ്യങ്ങലില്‍ വിശദീകരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി അറിയിച്ചു.സർക്കാർ ക്ഷണം ബഹുമതിയായി കാണുന്നു.ദേശ താൽപര്യം തന്നെയാണ് മുഖ്യം.5 രാജ്യങ്ങളിലേകകുള്ള പ്രതിനിധി സംഘത്തെ നയിക്കാൻ അഭിമാനമെന്നും തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.
തരൂറിനെ പിന്തുണച്ച് കെപിസിസി രംഗത്തെത്തി.വിദേശ പര്യടനത്തിൽ തരൂറിനെ ഉൾപെടുത്തിയതിനെ കെപിസിസി സ്വാഗതം ചെയ്തു .രാജ്യത്തിന്റെ നിലപാട് അറിയിക്കാൻ തരൂരിന് കഴിയുമെന്നും കെപിസിസി പ്രതീക്ഷ പ്രകടിപ്പിച്ചു
At a time when Prime Minister Modi and his External Affairs Minister have lost credibility internationally, the nation needs a voice that commands respect. We appreciate the government for recognising the talent vacuum within the BJP and choosing a Congress leader to represent…
— Congress Kerala (@INCKerala)
സർവ്വകക്ഷി സംഘത്തിൻറെ ഭാഗമായതിൽ സന്തോഷം എന്ന് ഇടി മുഹമ്മദ് ബഷീർ..പ്രതികരിച്ചു.പാർലമെന്റ് യോഗം വിളിച്ചു കൂട്ടണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു..
ഓപ്പറേഷൻ സിന്ധൂർ എല്ലാവരുടെയും വിജയമാണെന്നും അത് ബിജെപി സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു
കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]