
നടക്കാൻ അരികില്ലാതെ സംസ്ഥാന പാത; ദുരിതത്തിലായി കാൽനട യാത്രക്കാർ
ശ്രീകണ്ഠപുരം ∙ നടന്നുപോകാൻ അരികില്ലാതെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരം.
പണ്ട് ജീപ്പ് റോഡിന്റെ നിലവാരം ഉള്ള കാലത്ത് ടാർ ചെയ്ത റോഡായിരുന്നു ഇത്. പിന്നീട് മെക്കാഡം ടാറിങ് നടത്തി വികസിപ്പിച്ചപ്പോഴും റോഡിനു വീതി കൂട്ടിയില്ല.
ടാറിങ് നടത്തി ഇപ്പോൾ റോഡിന് അരികില്ലെന്ന സ്ഥിതിയാണ്. മെക്കാഡം ടാറിങ്ങിന്റെ മുകളിലൂടെയാണ് ഇപ്പോൾ കാൽനട
യാത്രക്കാർ പോകുന്നത്. നിടുമുണ്ട പള്ളിയുടെ പരിസരത്തെ വളവിൽ അപകടസാധ്യത കൂടുതലാണ്.
ചേരൻകുന്ന് മേഖലയിൽ ഒരിടത്തും റോഡിന് അരികില്ല. ഞായറാഴ്ച ദിവസങ്ങളിൽ പള്ളിയിൽ പോകാൻ ഇറങ്ങുന്നവർ ദുരിതത്തിലാകുന്നു.
കണിയാർവയൽ, പെരുവളത്തുപറമ്പ് ഭാഗത്തും സ്ഥിതി ഭിന്നമല്ല. തളിപ്പറമ്പിൽനിന്ന് ഇരിട്ടിയിലേക്കുള്ള 46 കിലോമീറ്ററിൽ 35 കിലോമീറ്ററിലേറെ ഭാഗത്തും ഇതാണ് സ്ഥിതി.
റോഡരികിൽ പടർന്നു കിടക്കുന്ന കാടുകൾ പോലും നീക്കാൻ നടപടിയില്ല. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡാണിത്.
സ്കൂൾ കുട്ടികളുടെ വാഹനങ്ങൾ വേറെയും. നിർദിഷ്ട
പാത വീതികൂട്ടി വികസിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]