
തൃശൂർ ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
കൊരട്ടി ∙ കാടുകുറ്റി ബിഎസ്എൻഎൽ, തൂമ്പുമുറി പാലം, ചിറങ്ങര ജംക്ഷൻ എന്നീ സ്ഥലങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അന്നമനട ∙മലയാംകുന്ന്, തണ്ടാത്തിക്കുളം, മിൽ കൺട്രോൾ പരിസരം, ആലത്തൂർ കനാൽ, ആലത്തൂർ ജംക്ഷൻ, ചള്ളി ആറാട്ടുകുളം എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സൈക്കോളജിസ്റ്റ് ഒഴിവ്
ചാലക്കുടി ∙ പനമ്പിള്ളി സ്മാരക ഗവ. കോളജിലും കോളജിന്റെ പരിധിയിൽ ഉൾപ്പെടുന്ന മറ്റു കോളജുകളിലുമായി 4 ‘ജീവനി’ (കോളജ് മെന്റൽ വെൽബീയിങ് പ്രോഗ്രാം) കോളജ് സൈക്കോളജിസ്റ്റുമാരുടെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയ്ക്കായി 20ന് 9.30 നു യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9496415808.
അപേക്ഷ ക്ഷണിച്ചു
കുന്നംകുളം ∙ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നിഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 150 മണിക്കൂർ പ്രായോഗിക പരിശീലനമാണിത്. 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. 9495999675.
തളിക്കുളം ∙ ഗവ. വിഎച്ച്എസ് സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ബേക്കിങ് ടെക്നിഷ്യൻ എന്നീ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ക്ലാസ് യോഗ്യതയുള്ള, 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവധി ദിനങ്ങളിലാണ് പഠനം. അപേക്ഷ 24നുള്ളിൽ നൽകണം. ഫോൺ: 9544915423
അധ്യാപക നിയമനം
ചേലക്കര ∙ ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 21ന് കൊമേഴ്സ്, 22ന് പൊളിറ്റിക്കൽ സയൻസ്, 23ന് ഇംഗ്ലിഷ്, 24ന് മലയാളം, 26ന് ഇക്കണോമിക്സ്, 27ന് ഹിസ്റ്ററി എന്നിവയുടെ കൂടിക്കാഴ്ച രാവിലെ 10ന് കോളജിൽ നടക്കും. 9188900184.
മെഡിക്കൽ ഓഫിസർ ഒഴിവ്
അന്തിക്കാട് ∙ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിങ് ഒപിയിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 22ന് ഉച്ചകഴിഞ്ഞ് 2ന് അന്തിക്കാട് പഞ്ചായത്ത് ഓഫിസിൽ. സർക്കാർ നിശ്ചയിച്ച അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, ടിസിഎംസി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജനലുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. 9847823293.
അധ്യാപക ഒഴിവ്
ഏങ്ങണ്ടിയൂർ ∙ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി (സീനിയർ), ബോട്ടണി (സീനിയർ), സംസ്കൃതം (ജൂനിയർ) എന്നീ താൽക്കാലിക അധ്യാപകരുടെ ഒഴിവ്. അപേക്ഷകൾ 24നുള്ളിൽ പ്രിൻസിപ്പൽ, നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പി.ഒ.ഏങ്ങണ്ടിയൂർ, തൃശൂർ. പിൻ: 680 615 എന്നീ വിലാസത്തിൽ ലഭിക്കണം.
തൃപ്രയാർ ∙ നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, സുവോളജി, ബോട്ടണി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 20ന് 10.30ന്.