
കോട്ടയം ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്:
കോട്ടയം ∙ എംടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഇംഗ്ലിഷ് (ജൂനിയർ) അധ്യാപക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 4ന് 10ന് സ്കൂൾ ഓഫിസിൽ നടത്തും. സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 29ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 9446227438.
കൊമ്പുകുത്തി ∙ ഗവ.ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 19ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം എന്ന് പ്രഥമ അധ്യാപിക അറിയിച്ചു.
കടുത്തുരുത്തി ∙ ഞീഴൂർ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് , മലയാളം വിഷയങ്ങളിലാണ് നിയമനം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷയും ബയോഡേറ്റയും [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് 19നു മുൻപായി അയയ്ക്കണം. ഫോൺ: 85470 05049, 94465 62127.
ഗെസ്റ്റ് അധ്യാപകർ
കുറിച്ചി ∙ അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്സ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9446328892.
ഡെമോൺസ്ട്രേറ്റർ
മറ്റക്കര ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ഡെമോൺസ്ട്രേറ്ററുടെ (മെക്കാനിക്കൽ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് കോപ്പിയുമായി 21ന് ഓഫിസിൽ ഹാജരാകണം. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ത്രിവത്സര ഡിപ്ലോമ. ഫോൺ: 8547005081.
സൗജന്യ കോഴ്സ്
നാട്ടകം ∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 29ന് ആരംഭിക്കുന്ന അസിസ്റ്റന്റ് റോബട്ടിക് ടെക്നിഷ്യൻ സിസി ടിവി ഇൻസ്റ്റലേഷൻ ടെക്നിഷ്യൻ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താംക്ലാസ്. പ്രായം: 15 മുതൽ 23 വയസ്സുവരെ. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് 25 വയസ്സുവരെ. ഭിന്നശേഷി വിഭാഗത്തിന് 28 വയസ്സുവരെ. അവസാന തീയതി 24. ക്ലാസുകൾ നടത്തുന്നത് ശനിയും, ഞായറും, പൊതു അവധി ദിവസങ്ങളിലുമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 7736236487
സൗജന്യ പരിശീലനം
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂൺ 10 മുതൽ അലുമിനിയം ഫാബ്രിക്കേഷൻ കോഴ്സിലേക്ക് സൗജന്യ പരിശീലനം ആരംഭിക്കും. ജില്ലയിലെ തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായം ഉള്ള യുവക്കൾക്കാണ് പരിശീലനം. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭിക്കും. ഫോൺ: 0481-2303307, 2303306. ഇമെയിൽ: [email protected]
തേക്ക് സ്റ്റംപ് വിതരണം
എരുമേലി ∙ സാമൂഹിക വനവൽക്കരണ വിഭാഗത്തിനു കീഴിൽ പൊൻകുന്നം റേഞ്ച് ഓഫിൽ നിന്ന് ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകൾ വിതരണം ആരംഭിച്ചു. വില ഒന്നിന് 15 രൂപ. 9496230296.
എരുമേലി ∙ റാന്നി റേഞ്ചിൽ ഗുണമേന്മയുള്ള തേക്ക് സ്റ്റംപുകൾ ഇന്നു മുതൽ വിതരണം ചെയ്യും. ഒഴുവൻപാറ, മുറിപ്പാറ നഴ്സറി എന്നിവിടങ്ങളിൽ ലഭിക്കും. 8547603708.
മുട്ടക്കോഴിക്കുഞ്ഞ്
വെച്ചൂച്ചിറ ∙ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 19 ന് 9 മുതൽ സംഘത്തിൽ വച്ച് നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. 8590212566.
നേത്ര പരിശോധനാ ക്യാംപ് നാളെ
തീക്കോയി ∙ മംഗളഗിരി റസിഡന്റ്സ് അസോസിയേഷന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നാളെ 8.45 മുതൽ മംഗളഗിരി സെന്റ് തോമസ് എൽപി സ്കൂൾ ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. മംഗളഗിരി സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് കൊച്ചോടയ്ക്കൽ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോഷി തോമസ് അധ്യക്ഷത വഹിക്കും. ഫോൺ: 95627 56161.
പ്രകൃതി ചികിത്സാ സെമിനാർ 19ന്
തീക്കോയി ∙ കർഷകവേദിയുടെ നേതൃത്വത്തിൽ 19നു 10 മുതൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജീവിതശൈലീ രോഗങ്ങളും പ്രകൃതി ചികിത്സയും എന്ന വിഷയത്തിൽ സെമിനാർ നടത്തും. ഡോ. ബാബു ജോസഫ് ക്ലാസെടുക്കും.
ഗ്രാമസഭ നാളെ
മുക്കൂട്ടുതറ ∙ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള 16-ാം വാർഡ് ഗ്രാമസഭ നാളെ 2ന് മുട്ടപ്പള്ളി ഡിഎഎം യുപി സ്കൂളിൽ നടക്കും.
ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് മേള ഇന്ന്
ചങ്ങനാശേരി ∙ ബിഎസ്എൻഎൽ കുരിശുംമൂട് ഓഫിസിൽ ഇന്ന് ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് മേള നടക്കും. ഭാരത് ഉദ്യമി പദ്ധതിയിൽ വേഗതയുള്ള ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് കണക്ഷനും സൗജന്യ മോഡവും ലഭിക്കും. വിഛേദിച്ച പഴയ ലാൻഡ് ഫോണുകൾ അതേ നമ്പറിൽ ഒപ്റ്റിക്കൽ കണക്ഷനായി പുനസ്ഥാപിക്കാവുന്നതാണ്. ആധാർകാർഡ് കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9188921531.
അപ്സര സ്കൂൾ ഓഫ് ആർട്സ് ആൻഡ് സ്പോർട്സ് വാർഷികം നാളെ
ഐങ്കൊമ്പ് ∙ അപ്സര സ്കൂൾ ഓഫ് ആർട്സ് ആൻഡ് സ്പോർട്സ് വാർഷികം നാളെ വൈകിട്ട് 6ന് അംബികാ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടത്തും. ഡോ. രാജു ഡി.കൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജുവാന ഡാന്റീസ് അധ്യക്ഷത വഹിക്കും. കലാശ്രേഷ്ഠ പുരസ്കാര ജേതാക്കളെ ആദരിക്കും.
കണ്ണൻചിറ പബ്ലിക് ലൈബ്രറിയിൽ ജനറൽ മെഡിസിൻ ക്യാംപ് നാളെ
വാകത്താനം ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മിറ്റി, കണ്ണൻചിറ പബ്ലിക് ലൈബ്രറി എന്നിവ ചേർന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ 10 മുതൽ ഒന്നുവരെ കണ്ണൻചിറ പബ്ലിക് ലൈബ്രറിയിൽ സൗജന്യ ജനറൽ മെഡിസിൻ ക്യാംപ് നടത്തും. വെട്ടിക്കുന്നേൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. യാക്കോബ് മാത്യു ഉദ്ഘാടനം ചെയ്യും.
ബോട്ട് ക്ലബ് വാർഷിക യോഗം നാളെ
കുമരകം ∙ ശ്രീനാരായണ ബോട്ട് ക്ലബ് വാർഷിക യോഗം നാളെ 4ന് ക്ലബ് ഹാളിൽ നടക്കും. പി.ബി. അശോകൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് നടക്കും.
അപകടകരമായ വൃക്ഷശിഖരങ്ങൾ മുറിക്കണം
വൈക്കം ∙ തലയോലപ്പറമ്പ്, വെച്ചൂർ, തലയാഴം, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, ടിവി പുരം, ഉദയനാപുരം പഞ്ചായത്തുകളിലും വൈക്കം നഗരസഭാ പരിധിയിലും സ്വകാര്യ വ്യക്തികളുടെ വസ്തുവിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും കാലവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വസ്തു ഉടമകൾ തന്നെ സ്വന്തം ഉത്തരവാദിത്തത്തിൽ അടിയന്തരമായി മുറിച്ചു നീക്കണമെന്ന് അധികൃതർ അറിയിച്ചു. ഇപ്രകാരം മുറിച്ചു മാറ്റാത്ത വൃക്ഷങ്ങളോ ശിഖരങ്ങളോ ഫലങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുന്ന പക്ഷം ദുരന്ത നിവാരണ നിയമം അനുസരിച്ച് വസ്തു ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും മുറിച്ചു നീക്കുന്നതിന് പഞ്ചായത്തിൽ നിന്നു നോട്ടിസ് നൽകിയിട്ടും നടപടി സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കോട്ടയം ∙ പാക്കിൽ കവലയ്ക്കും മുളങ്കുഴ ജംക്ഷനുമിടയിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ 7 മുതൽ മുതൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പന്നിമറ്റം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പാക്കിൽ കവലയിൽ എത്തി അകവളവുവഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാം.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ നാലുകോടി പഞ്ചായത്ത്, കൊല്ലാപുരം, ഉഴത്തിപ്പടി, വെട്ടിയാട്, പുത്തൻകാവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ റെഡിമെയ്ഡ്, വൈഎംഎ, പള്ളത്രമുക്ക്, ഫാക്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും
കാവനാടി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ കാർത്തിക, ഏലംകുന്ന് പള്ളി, മനയ്ക്കച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ∙ അവറുംപാടം, കണ്ടംചിറ, പാറേക്കടവ്, പുല്ലാട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരപ്പള്ളി ∙ മണ്ണാറക്കയം, പനച്ചേപ്പള്ളി, വിഴിക്കത്തോട്, ചേനപ്പാടി, ചിറക്കടവ് എന്നിവിടങ്ങളിൽ ഇന്നു പകൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ പൊന്നയ്ക്കൽക്കുന്ന്, കാവുങ്കൽക്കട എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ പിണ്ടിപ്പുഴ, മടത്തിപ്പറമ്പ്, കടപ്പൂര്, ഇൻഡസ് ടവർ, ചെറുകാട്ടിൽ, മൂലക്കോണം, പടിഞ്ഞാറേകൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, മണലേൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ പാലക്കാട്ട് മല, ഇല്ലിക്കൽ, നെല്ലാനിക്കാട്ടുപാറ, ചെറുകര, താമരക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ പുതുവയൽ, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.