മുംബൈ: ഈ മാസം അവസാനം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. അഭിമന്യു ഈശ്വരന് നയിക്കുന്ന ടീമില്‍ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച ആറ് താരങ്ങൾ ഇടം നേടി.
ടീമിലിടം നേടുമെന്ന് പ്രതീക്ഷിച്ച ശ്രേയസ് അയ്യരും മലയാളി താരം ദേവ്ദത്ത് പടിക്കലും എ ടീമിലെത്തിയില്ല. യശസ്വി ജയ്സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ഹര്‍ഷിത് റാണ, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍ എന്നിവരാണ് എ ടീമില്‍ ഇടം നേടിയ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടീമിലുണ്ടായിരുന്ന താരങ്ങള്‍,.
മികച്ച ഫോമിലായിരുന്ന ശ്രേയസ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ഐപിഎല്ലിനിടേയേറ്റ പരിക്കാണ് തിരിച്ചടിയായത്.
🚨 𝗡𝗘𝗪𝗦 🚨
India A’s squad for tour of England announced.
All The Details 🔽
— BCCI (@BCCI) May 16, 2025
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത മാനവ് സുത്താർ, തനുഷ് കൊടിയാന്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ് എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളാണ് ഇന്ത്യ എ ടീം കളിക്കുക.
മെയ് 30 മുതല്‍ ജൂണ്‍ രണ്ട് വരെയും ജൂണ്‍ ആറ് മുതല്‍ ഒമ്പത് വരെയും ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ കളിക്കുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമുമായി ജൂൺ 13 മുതല്‍ 16 വരെ പരിശീലന മത്സരത്തിലും കളിക്കും. ജൂണ്‍ ആറ് മുതല്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ടെസ്റ്റ് ടീം നായകനാകുമെന്ന് കരുതുന്ന ശുഭ്മാന്‍ ഗില്ലിനെയും സായ് സുദര്‍ശനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കരുൺ നായർ, ധ്രുവ് ജുറെൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊടിയൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, സർഫറാസ് ഖാൻ, തുഷാർ ദേശ്പാണ്ഡെ, ഹർഷ് ദുബെ.
രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]