സ്ഥിരനിക്ഷേപം നടത്തുന്നവർക്കും ചിട്ടി നിക്ഷേപകർക്കും കൂടുതൽ നേട്ടത്തിന് വഴിയൊരുക്കി വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കെഎസ്എഫ്ഇ വർധിപ്പിച്ചു. ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്കരിച്ചത്. 

ജനറൽ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവർഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപത്തിന് 8 ശതമാനവും രണ്ടുമുതൽ‌ 3 വർഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനവുമാണ് പുതുക്കിയ നിരക്ക്. 

ചിട്ടിയുടെമേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്ഡിടി) പലിശനിരക്ക് 8.75ൽ നിന്ന് 9 ശതമാനമാക്കി. 181 മുതൽ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പുതുക്കിയ പലിശ 6.50 ശതമാനം. നേരത്തേ ഇത് 5.50 ശതമാനമായിരുന്നു. മുതിർന്ന പൗരന്മാർക്കുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ 8.75 ശതമാനമായി തുടരും. എന്നാൽ, പ്രായപരിധി 60ൽ നിന്ന് 56 ആയി കുറച്ചത് കൂടുതൽ നിക്ഷേപകർക്ക് നേട്ടമാകും. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങൾക്ക് പൂർണ സർക്കാർ ഗ്യാരന്റിയുണ്ട്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

KSFE hikes fixed deposit interest rates