
‘റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ പോലെ പിണറായി വിജയന്, ദുരന്തബാധിതരോട് അവഗണന’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്പറ്റ/ കണ്ണൂർ/ തിരുവനന്തപുരം∙ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പിലാക്കണമെന്നും ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയില്‍ ജോലി ചെയ്ത് ഉപജീവനം നടത്തിയിരുന്ന തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും പ്രസിഡന്റ് എംഎല്‍എ. ഉരുള്ദുരന്തബാധിതര്ക്കു നീതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉരുള്‍ ദുരന്തബാധിതരുടെയും എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാതെ നൂറു കോടി ചെലവഴിച്ചുകൊണ്ട് നടത്തുന്ന നാലാം വാര്‍ഷികം ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയും ലജ്ജാകരവുമാണ്. ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല സര്‍ക്കാരിന് താല്പര്യം.
കാബിനറ്റ് തീരുമാനമുണ്ടായിട്ടും ദിനബത്ത നല്കുന്നതില് അഞ്ചുമാസം വൈകിയത് ദുരന്തബാധിതരോടുള്ള അവഗണനയാണ്. റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോചക്രവര്‍ത്തിയെ പോലെയാണ് . സര്‍ക്കാരിന് ദീനാനുകമ്പയല്ല, മറിച്ച് ധൂര്‍ത്തും അഹങ്കാരവുമാണ് നയിക്കുന്നത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ പെരുവഴിയിലേക്ക് തള്ളാനുള്ള നീക്കം അനുവദിക്കില്ല. ഈ സമരത്തെ തിരിഞ്ഞുനോക്കാത്ത സമീപനമാണ് തൊഴില്‍മന്ത്രി സ്വീകരിച്ചത്. ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശാ വര്‍ക്കര്‍മാക്ക് പണം നല്കാനില്ലാത്തവരാണ് പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു കൊടുത്തത്. വനിതാ സിപിഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ സഹനസമരം ചെയ്തിട്ടും അവരെ കാണാന്‍ പോലും അധികാരികള്‍ തയാറായില്ല. പണമില്ലെന്നു പറയുന്ന അതേ സര്‍ക്കാരാണ് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാമിന് ആറര ലക്ഷം രൂപ ശമ്പളമായി നല്‍കുന്നത്.
ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സിപിഎം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘‘കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സിപിഎം ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതെല്ലാം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണ്. പൊലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. സിപിഎം ക്രിമിനലുകളെ നിയന്ത്രിക്കുന്നതിലും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ്.’’ – സണ്ണി ജോസഫ് പറഞ്ഞു.
‘‘സിപിഎമ്മിന്റെ ഉദ്ദേശ്യം ജനങ്ങളില്‍ ഭീതി പടര്‍ത്തി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചര്‍ച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോണ്‍ഗ്രസ് നേതാക്കളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. കെ.സുധാകരന് എംപിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെയും ആക്രമിച്ചു. അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം സിപിഎം നടത്തി. കൊലവിളിയും ഭീഷണിയും പ്രകോപന പ്രസംഗവുമായി സിപിഎം രംഗം കൂടുതല്‍ വഷളാക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോപിനാഥ് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രപിതാവിനെയാണ് അപമാനിച്ചത്. ഗാന്ധി നിന്ദയില്‍ ആര്‍എസ്എസിനെ തോല്‍പ്പിക്കാനാണ് സിപിഎം മത്സരിക്കുന്നത്. ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ വെല്ലുവിളിയെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. സിപിഎമ്മിന്റെ ഏതുവലിയ പാര്‍ട്ടി ഗ്രാമത്തിലും കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ സ്തൂപം സ്ഥാപിക്കും. സിപിഎം ഇനിയും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണെന്നും അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കണ്‍വീനര്‍ പദവിയുടെ വലിപ്പമല്ല പാര്‍ട്ടി എല്പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണം സംബന്ധിച്ച് കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കും. പി.വി.അന്‍വറുമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരന് സത്യസന്ധനും നിഷ്കളങ്കനും ആയതിനാലാണ് തപാല്‍ വോട്ട് തിരുത്തിയ കാര്യം തുറന്നു പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
‘‘കേരളത്തില്‍ പല മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ വലിയ ക്രമക്കേടാണ് സിപിഎം കാണിച്ചിരിക്കുന്നത്. ഇതു പുറത്തുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികദിനമായ മേയ് 20ന് യുഡിഎഫ് കരിദിനമായി ആചരിക്കും. ജനവിരുദ്ധ നിലപാടുകളും അഴിമതിയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളും കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. എല്ലായിടത്തും അഴിമതിയും ധൂര്‍ത്തുമാണ്. ആശ വര്‍ക്കര്‍മാക്ക് പണം നല്കാനില്ലാത്തവരാണ് പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു കൊടുത്തത്. വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ സഹനസമരം ചെയ്തിട്ടും അവരെ കാണാന്‍ പോലും അധികാരികള്‍ തയാറായില്ല. പണമില്ലെന്നു പറയുന്ന അതേ സര്‍ക്കാരാണ് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ആറര ലക്ഷം രൂപ ശമ്പളമായി നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഉപജാപകസംഘമായി മാറി. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. കേരളം ലഹരി മരുന്നിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. ലഹരി മാഫിയകള്‍ക്ക് സിപിഎം രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്കിക്കൊണ്ടിരിക്കുകയാണ്.’’ – അടൂര്‍ പ്രകാശ് പറഞ്ഞു.
‘‘വിഴിഞ്ഞവും മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയത് അല്ലാതെ എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് ഒന്‍പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ സര്‍ക്കാരിന് ഖജനാവില്‍ നിന്നും പൊതുപണമെടുത്ത് വര്‍ഷികം ആഘോഷിക്കാന്‍ അവകാശമില്ല.’’ – അടൂര്‍ പ്രകാശ് പറഞ്ഞു.
‘‘ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. അടിസ്ഥാന വര്‍ഗങ്ങളെ പൂര്‍ണമായും അവഗണിച്ചു. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. കരാറുകാര്‍ക്കു കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.’’ – അദ്ദേഹം പറഞ്ഞു.