
പരിപാടിക്കിടെ വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല നഷ്ടമായി; പുതിയത് വാങ്ങി നല്കി മന്ത്രി വി.അബ്ദുറഹിമാന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കായിക വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിക്കിടെ സ്വര്‍ണമാല നഷ്ടപ്പെട്ട ഡിഗ്രി വിദ്യാര്‍ഥിനിക്കു പകരം അതേ തൂക്കത്തിലുള്ള സ്വര്‍ണമാല വാങ്ങി നല്കി കായിക മന്ത്രി വി.അബ്ദുറഹിമാന്. പരിപാടിക്ക് കരാട്ടെ ടീമിന്റെ ഭാഗമായി എത്തിയതായിരുന്നു കരാട്ടെ ചാംപ്യന്‍ കൂടിയായ ലക്ഷ്മി. വരുമ്പോള്‍ കഴുത്തില്‍ മാലയുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് മാല കളഞ്ഞുപോയ കാര്യമറിയുന്നത്. പരിസരമാകെ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല.
സങ്കടം സഹിക്കാന്‍ കഴിയാതെ കരയുന്ന ലക്ഷ്മിയെ കണ്ട മന്ത്രി കാര്യം തിരക്കി. തുടര്‍ന്നായിരുന്നു സര്‍പ്രൈസ്. ലക്ഷ്മിയോട് തന്റെ സഹായികള്‍ക്കൊപ്പം കാറില്‍ കയറാന്‍ മന്ത്രി പറഞ്ഞു. സ്വര്‍ണമാല വാങ്ങിയ അതേ കടയിലേക്കാണ് അവര്‍ ലക്ഷ്മിയെ എത്തിച്ചത്. അതേ ഡിസൈന്‍ മാല അവിടെ ഇല്ലാത്തതിനാല്‍ ജ്വല്ലറിയുടെ മറ്റൊരു ശാഖയില്‍നിന്ന് മാല വാങ്ങി നല്‍കുകയായിരുന്നു. സന്തോഷത്തോടെ ലക്ഷ്മി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ അച്ഛന് വിമല്‍കുമാര്‍ ഫോട്ടോസഹിതം സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. അങ്ങനെയാണ് മന്ത്രിയുടെ കരുതല്‍ പുറംലോകമറിഞ്ഞത്.