
‘മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവൻ’: വനംമന്ത്രിക്കെതിരെ വി.എസ്.ജോയ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ വനംമന്ത്രി വിവാദ പരാമർശവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയും ചെയ്യുന്ന കടൽക്കിഴവനാണ് ശശീന്ദ്രനെതിരെ ജോയ് പറഞ്ഞു.
‘‘അയാളുടെ കയ്യും കാലും കെട്ടി കടുവാക്കൂട്ടിലിട്ടു കൊടുത്താലേ പ്രാണഭയമെന്തെന്നറിയൂ. ഈ നാടനുഭവിക്കുന്ന അവസ്ഥയെന്തെന്ന് അപ്പോഴേ മനസ്സിലാകൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ ചൂട്ടുകറ്റയെടുക്കേണ്ടി വരും. മനുഷ്യന്റെ ചുടുചോര കൊണ്ട് ഇനിയും മലനിരകൾ ചുവപ്പിക്കാനാണ് ഭാവമെങ്കിൽ പശ്ചിമഘട്ടം കത്തിച്ചാമ്പലാകും.’’ – വി.എസ്.ജോയ് പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കാളികാവ് വനം ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.ജോയ്.