
അടഞ്ഞുകിടന്ന വീട്ടിൽ മോഷണശ്രമം; രണ്ടുപേർ പിടിയിൽ
റാന്നി ∙ അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.രണ്ടും മൂന്നും പ്രതികളായ റാന്നി മന്ദിരം പാറയ്ക്കൽ കോളനി ഓമന നിവാസ് കെ.അനീഷ്കുമാർ (ഷൈജു–38), പഴവങ്ങാടി കരികുളം മുക്കാലുമൺ പുലയകുന്നിൽ സിബി ഇടിക്കുള (38) എന്നിവരാണ് അറസ്റ്റിലായത്.അങ്ങാടി മേനാംതോട്ടം ആശാരിമുറിയിൽ ഏബ്രഹാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പാറയിൽ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 9ന് ആണ് മോഷണം നടന്നത്.
താമസമില്ലാത്ത വീട്ടിൽ ആളനക്കം കേട്ടപ്പോൾ അയൽവാസികൾ ശ്രദ്ധിച്ചു.
പിന്നീട് നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ 2 ചാക്കു കെട്ടുകളുമായി 3 പേർ വീട്ടിൽ നിന്നിറങ്ങി പോകുന്നതു കണ്ടു. ആളുകളെ കണ്ട് മോഷ്ടാക്കൾ ചാക്കുകൾ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ചു.
സംശയം തോന്നിയ അയൽവാസികൾ ഏബ്രഹാമിനെ വിവരം അറിയിച്ചു.അദ്ദേഹം കൂടിയെത്തി മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരാൾ ഇതിനിടെ രക്ഷപ്പെട്ടു.
മറ്റു 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വിരലടയാള വിദഗ്ധർ എത്തി തെളിവെടുപ്പ് നടത്തി.
വീടിന്റെ പിൻ വാതിൽ കുത്തിത്തുറന്നു കയറി കിടപ്പു മുറിയിലെ സീലിങ് പൊളിച്ച് അതിലെ അലുമിനിയം ഫ്രെയിമുകൾ ഇളക്കിയെടുത്തു. വീടിനുള്ളിൽ സൂക്ഷിച്ച കിണറിന്റെ കപ്പിയും അടുക്കളയിലെ അലുമിനിയം പാത്രങ്ങളും മോഷ്ടിച്ചു.
5,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]