ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിപ്പോയ ആഡംബരക്കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ തേടി പുറപ്പെട്ട് അപകടത്തിൽപ്പെട്ട അന്തർവാഹിനി കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനും. പതിറ്റാണ്ടുകൾക്കുശേഷം ചീറ്റപുലികളെ ഇന്ത്യയിലെത്തിക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി നിർണായക പങ്കുവഹിച്ച വ്യവസായി ഹാമിഷ് ഹാർഡിങ്ങാണ് അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലായിരുന്നു ഹാമിഷ് ഹാർഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സമൂഹമാദ്ധ്യമങ്ങളിലൂടെ ചീറ്റകളെ ഇന്ത്യയിലേക്കു കൊണ്ടുവന്ന വിമാനത്തിന്റെ മുൻപിൽനിന്ന് ഹാമിഷ് ഹാർഡിങ് വിഡിയോയും പങ്കുവച്ചിരുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന എക്സ്പ്ലോറേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്ന പദ്ധതിയുമായാണ് ഹാമിഷ് ഹാർഡിങ് എത്തിയത്. ആക്ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയായ അൻപത്തെട്ടുകാരനായ ഹാർഡിങ് സാഹസിക യാത്രാപ്രിയനാണ്. ഇത് കൂടാതെ ബഹിരാകാശ യാത്ര നടത്തിയും ഇദ്ദേഹം പ്രശസ്തനാണ്. മൂന്ന് ഗിന്നസ് റെക്കോർഡുകളാണ് സ്വന്തമായി ഇയാളുടെ പേരിലുള്ളത്.
അന്തർവാഹിനിയിൽ ഹാമിഷ് ഹാർഡിങ്ങിനെ കൂടാതെ ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്ടൺ റഷ്, പാകിസ്താൻ വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. പേടകത്തിനായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. 12500 അടി ആഴത്തിലാണ് പേടകം കാണാതായത്.
ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനി ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായിരിക്കുന്നത്. നാലു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർവാഹിനിയിൽ ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അന്തർവാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്. യുഎസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
The post ടൈറ്റാനിക് കാണാൻ പോയി കാണാതായവരുടെ കൂട്ടത്തിൽ ഹാമിഷ് ഹാർഡിങും; നമീബിയയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ച വ്യവസായി: സാഹസിക യാത്രാപ്രിയന്റെ പേരിലുള്ളത് മൂന്ന് ഗിന്നസുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]