
12 പ്രധാന റോഡുകൾ സ്മാർട് നിലവാരത്തിൽ; മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തലസ്ഥാനത്തെ സ്മാർട് റോഡുകൾ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 12 പ്രധാന റോഡുകളാണ് സ്മാർട് നിലവാരത്തിൽ പുനർനിർമിച്ചത്. 2019ൽ ആരംഭിച്ച ജോലികൾ വിവിധ കാരണങ്ങളാൽ വൈകി 6 വർഷത്തിനു ശേഷമാണ് പൂർത്തിയാകുന്നത്. 7 അടിയോളം താഴ്ത്തിയാണ് യൂട്ടിലിറ്റി ഡക്ടുകൾ നിർമിച്ചത്. ഇവയിൽ നേരത്തെ നിർമാണം പൂർത്തിയായ മാനവീയം വീഥി, കലാഭവൻ മണി റോഡ് എന്നിവ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിരുന്നു.
12 പ്രധാന പാതകൾക്കു പുറമേ നഗരത്തിലെ 25 റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനർനിർമിക്കുകയും ചെയ്തിരുന്നു.അയ്യങ്കാളി ഹാൾ– ഫ്ലൈഓവർ റോഡ് നവീകരണത്തിനു പുറമേ 1.8 കോടി രൂപയ്ക്ക് പ്രത്യേക പദ്ധതിയായി സൗന്ദര്യവൽക്കരണവും നടപ്പാക്കുന്നുണ്ട്.ആൽത്തറ – ചെന്തിട്ട റോഡിൽ (3 കിലോമീറ്റർ) പ്രത്യേകം അടയാളപ്പെടുത്തിയ സൈക്കിൾ ട്രാക്ക് ആണ് പ്രധാന പ്രത്യേകത.
പ്രത്യേകതകൾ
1. വൈദ്യുതി ലൈൻ, ശുദ്ധജല പൈപ്പ്, കേബിൾ ടിവി ഉൾപ്പെടെയുള്ള മറ്റ് ആശയവിനിമയ ലൈനുകൾ തുടങ്ങിയവ ഭൂമിക്കടിയിലെ ഡക്ടിലൂടെ മാത്രം.
2. വൈദ്യുതി ഉപയോഗം കുറയ്ക്കാനും തെളിച്ചമുള്ള പ്രകാശം ലഭിക്കാനും എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ.
3. വീതിയുള്ള നടപ്പാതകൾ. നടപ്പാതകൾക്കു ഭിന്നശേഷി സൗഹൃദമായ പ്രത്യേക ഡിസൈൻ.
4. കാഴ്ച പരിമിതിയുള്ളവർക്കു തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് ഇതു ഡിസൈൻ ചെയ്തിരിക്കുന്നത്.
5. സ്ഥലസൗകര്യമുള്ള പാതകളോടു ചേർന്ന് സൈക്കിൾ ട്രാക്ക്.
6. വെള്ളക്കെട്ടുണ്ടാകാതെ മഴവെള്ളം ഒഴുകിപ്പോകാൻ പ്രത്യേക ഡ്രെയ്നേജ് സംവിധാനം.
7. വാഹന യാത്രക്കാർക്ക് എതിർ ദിശയിലുള്ള വാഹനത്തിലെ വെളിച്ചമടിച്ചു കാഴ്ച പ്രശ്നമുണ്ടാകാതിരിക്കാൻ ആന്റി ഗ്ലെയർ മീഡിയൻ.
∙ യാത്രക്കാർക്ക് ഇരിക്കാൻ ബെഞ്ചുകൾ, മാലിന്യം ഉപേക്ഷിക്കാനുള്ള ബിൻ തുടങ്ങിയവ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
∙ വാഹനങ്ങൾക്കു ഗതാഗത തടസ്സമുണ്ടാകാതെ പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ.
∙ ഭിന്നശേഷിക്കാർക്കു സഹായകമായ വിധം റാംപ് സൗകര്യം.
∙ പ്രധാന കേന്ദ്രങ്ങളിൽ ലാൻഡ് സ്കേപിങ് നടത്തി സൗന്ദര്യവൽക്കരണം.
∙ പാളയം– അയ്യങ്കാളി ഹാൾ റോഡിൽ നൈറ്റ്ലൈഫ് ഹബ്.
∙ വഞ്ചിയൂർ – ജനറൽ ആശുപത്രി റോഡിൽ ആശുപത്രി ഉൾപ്പെടെ പ്രധാന ഓഫിസുകളിലേക്കുള്ള പ്രവേശന പാത.