
ഈ വർഷത്തെ മിസ്സ് വേൾഡ് സൗന്ദര്യമത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സന്തോഷത്തിലാണ് ഫാഷൻ ലോകം. മെയ് 31 തെലങ്കാനയിലെ ഫിനാലെ ഹൈദരാബാദിലാണ് ഫൈനൽ നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിനാലെയ്ക്ക് മുന്നോടിയായി രണ്ടാഴ്ചത്തെ പരിശീലന പരിപാടികൾക്കായി നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇതിനോടകം തന്നെ തെലങ്കാനയിൽ എത്തിക്കഴിഞ്ഞു.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. സൗന്ദര്യമത്സരത്തിനായി എത്തിയിരിക്കുന്ന മത്സരാർത്ഥികളുടെ കാലുകൾ ഇന്ത്യൻ സ്ത്രീകളെക്കൊണ്ട് കഴുകിപ്പിച്ചത് ആണ് വിവാദമായിരിക്കുന്നത്. ഇതിൻറെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ‘കൊളോണിയൽ ഹാംഗ് ഓവർ’ എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനാത്മകമായി പ്രതികരിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മത്സരങ്ങളിൽ ഒന്നായ മിസ്സ് വേൾഡ് മത്സരം മുൻകാലങ്ങളിലും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തവണയും അതിൽ മാറ്റം ഉണ്ടായില്ല. ക്ഷേത്ര ദർശനത്തിന് മുമ്പ് ഇന്ത്യൻ സ്ത്രീകൾ മിസ്സ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
മെയ് 10 ന് ഹൈദരാബാദിൽ നടന്ന വർണാഭമായ ചടങ്ങോടെയാണ് മിസ്സ് വേൾഡ് 2025 മത്സരം ആരംഭിച്ചത്. മെയ് 31 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ നിലവിലെ ലോക സുന്ദരി ക്രിസ്റ്റിന പിസ്കോവ പുതിയ വിജയിക്ക് കിരീടം കൈമാറും. ഫൈനലിന് മുന്നോടിയായി, മത്സരാർത്ഥികൾ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിലും, വാറങ്കലിലെ പ്രശസ്തമായ ആയിരം തൂൺ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്.
Volunteers were tasked with washing and wiping the feet of the contestants.
The 72nd Miss World contestants during visits and of 12th century in Telangana, washed their feet before entering, a common practice in entry .— Dilip kumar (@PDilip_kumar)
തെലങ്കാന ടൂറിസം വകുപ്പ് ക്ഷേത്ര സന്ദർശനങ്ങൾ ഒരുക്കിയത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു മുൻപായാണ് മത്സരാർത്ഥികളുടെ കാലുകൾ കഴുകാൻ ഇന്ത്യൻ സ്ത്രീകളെ സഹായികളായി നിർത്തിയത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]