കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക (അപേക്ഷ നൽകുന്നവർ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം)
വനിതാ ശിശു വികസന വകുപ്പ് –
ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ വരുന്ന കളമശ്ശേരി നഗരസഭയിലെ അങ്കണവാടികളിലെ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും സ്ഥിര നിയമനത്തിനും, താൽക്കാലിക നിയമനത്തിനും നിർദിഷ്ട യോഗ്യതയുള്ള 2023 ജനുവരി 1-ന് 18 നും 45 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്നും നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയിൽ വരുന്ന അങ്കണവാടി കേന്ദ്രങ്ങൾ, കളമശ്ശേരി കാര്യാലയത്തിൻറെ വെബ്സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ നഗരസഭ വികസന കേന്ദ്രം ബിൽഡിങിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.
അങ്കണവാടി വർക്കർക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ :
1. എസ്.എസ്.എൽ.സി. പാസ്സായവർ ആയിരിക്കണം.
2. അപേക്ഷകർ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം.
3. പ്രായം 01/01/2023 ന് 18 വയസ്സ് പൂർത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും, അങ്കണവാടികളിൽ താൽക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അങ്കണവാടി ഹെൽപ്പർക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ.
1.എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, എസ്.എസ്.എൽ.സി. പാസ്സാകാത്തവർ
2.അപേക്ഷകർ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം.
3.പ്രായം 01/01/2023 ന് 18 വയസ്സ് പൂർത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും, അങ്കണവാടികളിൽ താൽക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5.00 മണി
അപേക്ഷ സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്
ഇടപ്പള്ളി അഡീഷണൽ വനിതാ വികസന കേന്ദ്രം ബിൽഡിങ് നജാത്ത് നഗർ, ചങ്ങമ്പുഴ നഗർ പി ഒ കളമശ്ശേരി – 682033, ഫോൺ: 0484-2558060
കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിൻറെ പരിധിയിലുള്ള കവളങ്ങാട്, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്,കീരംപാറ, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നീ തസ്തികകളിലേക്ക്, നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകുന്നതുമായ ഒഴിവുകളിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചു.ഈ പഞ്ചായത്തുകളില്‍ സ്ഥിരം താമസക്കാരും, സേവന തല്പരത ഉളളവരും, മതിയായ ശാരീരിക ശേഷിയുളളവരും 01.01.2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കാം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. അങ്കണവാടി വര്‍ക്കര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം (ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന് നടത്തുന്ന ”എ” ലെവല്‍ തുല്യതാ പരീക്ഷ ജയിച്ചവരെയും എസ്.എസ്.എല്‍.സിക്ക് തുല്യമായി പരിഗണിക്കും..)അങ്കണവാടി ഹെല്‍പ്പര്‍: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കാന്‍ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.അപേക്ഷ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 21 വൈകിട്ട് അഞ്ചിനകം കോതമംഗലം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഈ ഓഫിസില്‍ നിന്നോ, 0485-2828161 എന്ന ഫോണ്‍ നമ്പറില്‍ നിന്നോ അറിയാം.
The post അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ ഒഴിവ്. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]