
വീട്ടിലും വെള്ളം, റോഡിലും വെള്ളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെള്ളിക്കുളങ്ങര ∙മറ്റത്തൂർ ബ്രാഞ്ച് കനാലിന്റെ ഇരുകരയിലെയും ബണ്ട് ഇടിഞ്ഞുതകർന്നത് അപകടഭീഷണിയാവുന്നു. വെള്ളിക്കുളങ്ങര ട്രാംവേ റോഡിന് സമീപമുള്ള കനാൽ ബണ്ടിലാണ് ഗർത്തം രൂപപ്പെട്ടത്. 5 ദിവസമായി നിറഞ്ഞൊഴുകുന്ന കനാലിന്റെ ബണ്ട് ദിവസംതോറും കൂടുതൽ ഇടിയുകയാണ്. ഇത് സമീപത്ത് താമസിക്കുന്നവരുടെ വീടുകൾക്കും ഭീഷണിയാവുന്നു. മഴക്കാലമായാൽ ബണ്ട് തകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നെച്ചുവളപ്പിൽ ബിനോയിയുടെ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്.
വെള്ളംകുടിപ്പിക്കും..! ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന റോഡിൽ ഇരട്ടി ദുരിതമായി വെള്ളക്കെട്ട്
മുരിങ്ങൂർ ∙ അടിപ്പാത നിർമാണത്തിനായി ദേശീയപാതയുടെ പ്രധാന ഭാഗം പൊളിച്ചു ബദൽ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്ന ജംക്ഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതു ഇരട്ടി ദുരിതമായി. വെള്ളം നിറഞ്ഞുകിടന്ന റോഡിലൂടെയാണു വാഹനങ്ങൾ നീങ്ങിയത്. ദേശീയപാതയിൽ നിർമാണത്തിനായി ആഴത്തിൽ കുഴിയെടുത്തിരിക്കുന്നതിനാൽ വെള്ളക്കെട്ട് അപകടഭീഷണിയുമായി.
മാർച്ച്, ഏപ്രിൽ മാസങ്ങളിലും മുരിങ്ങൂർ, കൊരട്ടി ജംക്ഷനുകളിലെ വെള്ളക്കെട്ട് ദുരിതം വിതച്ചിരുന്നു. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡ്രെയ്നേജ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് പരിഹരിക്കാൻ അവ പര്യാപ്തമല്ലെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ട്. പലവട്ടം പൊളിച്ചു പണിതിട്ടും വെള്ളക്കെട്ടു പരിഹരിക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.