
വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ, തനിക്കെതിരെ ഭീഷണിയുണ്ടെന്നും അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നെന്നും സീമ പറഞ്ഞിരുന്നു. സീമയുടെ പോസ്റ്റിന് പിന്നാലെ നേരത്തെ വിവാഹം ചെയ്ത് മകളുള്ളതിന്റെ പേരിൽ ട്രാൻസ്വുമൺ അമയ പ്രസാദിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമയ.
”ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകും. സീമ വിനീത് അല്ല, ആരായിരുന്നാലും എന്നെ സോഷ്യൽ മീഡിയയിൽ അനാവശ്യമായി വലിച്ചിഴച്ചാൽ നിയമപരമായി നേരിടും. കാരണം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുന്ന വ്യക്തിയല്ല ഞാൻ. അമയയെ ഞാൻ ഒരിടത്തും മെൻഷൻ ചെയ്യുകയോ നാണം കെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് സീമ വിനീത് പറയുന്നത്. പക്ഷെ ആൾ തന്നെ പോസ്റ്റിനു താഴെയുള്ള കമന്റുകൾക്ക് മറുപടി കൊടുത്തിട്ടുണ്ട്.
ആരുടെയെങ്കിലും ജീവിതത്തിൽ ഇങ്ങനെ കുറച്ച് സംഭവങ്ങളുണ്ടായത് കൊണ്ട് പഴയ കാര്യങ്ങൾ പറഞ്ഞ് ഇപ്പോൾ വ്യക്തിഹത്യ ചെയ്യുന്നതിനോടും എനിക്ക് വിയോജിപ്പാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് സ്വീകാര്യത വന്നത്. അതിന് മുൻപ് സമയത്ത് സാഹചര്യം കൊണ്ട് വിവാഹം ചെയ്തവരുണ്ട്”, ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമയ പറഞ്ഞു
താൻ രണ്ട് വിവാഹം ചെയ്തിട്ടില്ലെന്നും അമയ പ്രസാദ് പറയുന്നു. ”ഒരു വിവാഹമേ ചെയ്തിട്ടുള്ളൂ. മറ്റേത് എന്റെ സുഹൃത്തായിരുന്നു. എന്റെ കുഞ്ഞിന്റെ ആവശ്യങ്ങൾക്കെല്ലാം കണക്ട് ചെയ്ത് നിന്നയാളാണ്. ഞങ്ങൾ കല്യാണം കഴിച്ചിട്ടില്ല. സുഹൃത്താണ് അവർ. എന്റെ കുഞ്ഞിന്റെ പേര് ഒന്നിലേക്കും ഞാൻ വലിച്ചിഴച്ചിട്ടില്ല. അതിനൊരു ജീവിതമുണ്ട്. ഈ പറയുന്ന വ്യക്തികൾ അതിന്റെ ജീവിതം നശിപ്പിക്കുകയല്ലേ. എന്റെ കമ്മ്യൂണിറ്റിയിലെ കുറേ പേർ ചേർത്ത് പിടിക്കുന്നത് കൊണ്ടാണ് ജീവിച്ചിരിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. അത്ര മാത്രം ഡിപ്രഷനിലേക്ക് പോയി”, അമയ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]