
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറ്റ്യാടി∙ സ്വകാര്യ ബസും ലോറിയും ചെറിയ കുമ്പളത്തുവച്ച് കൂട്ടിയിടിച്ച് 20 പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ട് 3.40 നാണ് അപകടം. പരുക്കേറ്റ 5 പേരെ കുറ്റ്യാടി ഗവ. ആശുപത്രിയിലും 15 പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശാലു പനിക്കീഴിൽ (23) നാണു പുതിയോട്ടിൽ (79) സുമ ഏരൻതോട്ടം (50) നിഷ അമ്പലക്കുളങ്ങര (45) അഷറഫ് ബാലുശ്ശേരി (48) അബ്ദുൽ സലാം കുത്താളി ( 50 ) ചന്ദ്രൻ (60) കുഞ്ഞി കേളപ്പൻ നായർ (65) രമ്യ (37) സീമ (40) ചന്ദ്രൻ (69) രജികുമാർ (52) തനിഹ (32), സീമ (40), സുധീഷ് (43) കുഞ്ഞിക്കണ്ണൻ (73), നദീറ (45) ചന്ദ്രൻ (60) അനൂത്ത (16) എന്നിവർക്കാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കുറ്റ്യാടി–കോഴിക്കോട് റൂട്ടിൽ ഒരുമണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു.