
ക്രെംലിൻ: ഇസ്താബൂളിലെ സമാധാന ചര്ച്ചയ്ക്ക് പുടിനില്ലെന്ന് വ്യക്തമാക്കി ക്രെംലിൻ. വ്ലാഡ്മിർ സെലൻസ്കിയുമായി ഇസ്താബൂളിൽ വച്ച് മുഖാമുഖം കണ്ടുള്ള സമാധാന ചർച്ച നടത്താമെന്ന ക്ഷണമാണ് പുടിൻ നിരസിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തുർക്കിയിൽ വച്ച് നടക്കാനിരുന്ന സമാധാന ചർച്ചയിൽ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ വിശദമാക്കിയത്. വ്ലാദിമിൻ മെഡിൻസ്കിയാവും സമാധാന ചർച്ചയ്ക്കുള്ള സംഘത്തെ നയിക്കുക. 2022ൽ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ചകൾക്ക് നേതൃത്വം വഹിച്ച കടുത്ത പുടിൻ അനുകൂലിയാണ് വ്ലാദിമിർ മെഡിൻസ്കി.
റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമാധാനചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഡൊണാൾഡ് ട്രംപും വിശദമാക്കി. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യ യുക്രൈൻ സമാധാന ചർച്ചകൾക്കായി തുർക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. തീവ്ര കൺസർവേറ്റീവ് വിഭാഗത്തിൽ നിന്നുള്ള റഷ്യൻ സാംസ്കാരിക മന്ത്രിയായ വ്ലാദിമിർ മെഡിൻസ്കിക്കൊപ്പം ഉപ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഫോമിൻ, ഉപ വിദേശകാര്യ മന്ത്രി മിഖായൽ ഗാലുസി, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് മേധാവിയായ ഇഗോർ കൊസ്ത്യുകോവ് എന്നിവർ ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റഷ്യ വിശദമാക്കിയിട്ടു്ളത്.
2022ലെ ഇസ്താംബൂൾ ചർച്ചകളുടെ മാതൃകയിൽ വീണ്ടും ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ ശ്രമിക്കുന്നതിന്റെ സൂചനയാണ് ചർച്ചയ്ക്ക് വ്ലാദിമിർ മെഡിൻസ്കിയെ ചുമതലപ്പെടുത്തുന്നതിൽ നിന്ന് ലഭിക്കുന്നത്. യുക്രൈന്റെ സൈനികശേഷി പരിമിതപ്പെടുത്തുന്നതും പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയോടെ യുക്രൈനെ പുനർനിർമ്മിക്കാൻ തടയുന്നതുമടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു 2022ൽ ഇസ്താബുൾ ചർച്ചയിൽ മുന്നോട്ട് വച്ചത്. ഇത് അംഗീകരിക്കാൻ യുക്രൈൻ തയ്യാറായിരുന്നില്ല. നേരത്തെ സൌദി അറേബ്യ, അമേരിക്കയുമായി നടന്ന സമാധാന ചർച്ചകളുടെ ഉന്നത തല യോഗങ്ങളിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന നയതന്ത്രജ്ഞരെ ഈ ചർച്ചയ്ക്കായി റഷ്യ അയയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാനുള്ള സമ്മർദ്ദം പുടിനുണ്ടായിരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുർക്കി പ്രസിഡന്റ് തയ്യിബ് എർദ്ദേഗനുമായി കൂടിക്കാഴ്ച നടത്താനുള്ള യാത്രയിലാണ് വ്ലാദിമിർ സെലൻസ്കിയുള്ളത്. സമാധാനം നിഷേധിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് വലിയ വില നൽകേണ്ടി വരുമെന്നാണ് യുക്രൈൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. 2019ലാണ് പുടിനും സെലൻസ്കിയും നേരിട്ട് കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]