
ടിക്ടോക് താരം ലൈവ്സ്ട്രീമിങ്ങിനിടെ വെടിയേറ്റു മരിച്ചു; അക്രമി എത്തിയത് സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മെക്സിക്കോ സിറ്റി ∙ ബ്യൂട്ടി, മേക്കപ്പ് വിഡിയോകളുമായി ടിക്ടോക്കിൽ താരമായിരുന്ന മെക്സിക്കോ സ്വദേശി വലേറിയ മാർക്കേസ് (23) ലൈവ്സ്ട്രീമിങ്ങിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചു. ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുള്ള വലേറിയ ജെലിസ്കോയിലുള്ള ബ്യൂട്ടി സലൂണിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്. സമ്മാനപ്പൊതി കൈമാറാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയത്.
തലയിലും നെഞ്ചിലും വെടിയേറ്റ് വലേറിയ കസേരയിൽനിന്നു വീണപ്പോഴേക്കും ഫോൺ ഒരാൾ കൈക്കലാക്കി ലൈവ്സ്ട്രീമിങ് നിർത്തി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ ഉയർന്ന നിരക്കുള്ള രാജ്യമാണ് മെക്സിക്കോ.