ആറന്മുള സത്യവ്രതന് പുരസ്കാരം രാജു കുന്നക്കാട്ടിന് സമ്മാനിച്ചു
ഏറ്റുമാനൂര്‍ ∙ ആറന്മുള സത്യവ്രതന് സ്മാരക സാഹിത്യ പുരസ്കാരം രാജു കുന്നക്കാട്ടിന് സമ്മാനിച്ചു. കോട്ടയം മാറ്റൊലി തീയേറ്റേഴ്സിനു വേണ്ടി രചിച്ച ‘ഒലിവ് മരങ്ങള്‍ സാക്ഷി’ എന്ന നാടകമാണ് പുരസ്കാരത്തിന് അര്‍ഹമായത്.
മേയ് 11ന് വൈകിട്ട് 3ന് എസ്എംഎസ്എം ലൈബ്രറി ശതാബ്ദി ഹാളില്‍ ചേർന്ന സമ്മേളനത്തിൽ, നടന് കോട്ടയം പുരുഷന് അവാര്‍ഡ് തുകയായ 25,000 രൂപയും ഫലകവും സാക്ഷ്യപത്രവും സമ്മാനിച്ചു. രക്ഷാധികാരി ജി.
പ്രകാശിന്റെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനം സംവിധായകന് ദിലീപ് നാട്ടകം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നവ ഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2024ലെ രാജന് പി.
ദേവ് പുരസ്കാരവും രാജു കുന്നക്കാട്ടിന് സെക്രട്ടറി ഗിരിജന്‍ ആചാരി സമ്മാനിച്ചു. ചടങ്ങില്‍ വച്ച് അനുക്കുട്ടന് ഏറ്റുമാനൂരിനെ ആദരിച്ചു.
കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഹരി ഏറ്റുമാനൂര്‍, കെ.എം.രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡന്റ് സതീഷ് കാവ്യധാര സ്വാഗതവും അഡ്വ. കെ.ആര്.അനില നന്ദിയും പറഞ്ഞു.
രുഗ്മിണി വിജയന് ഗാനമാലപിച്ചു. തുടര്‍ന്ന് ഗിരിജന്‍ ആചാരി നയിച്ച കവിയരങ്ങും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]