
എ. ജോഷികുമാർ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൊന്നാനി ∙ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സീനിയർ മാനേജർ (ഓപ്പറേഷൻസ്) പൊന്നാനി ഈഴുവതിരുത്തി സിവി ജംക്ഷൻ അളപ്പുക്കാട്ട് വീട്ടിൽ എ. ജോഷികുമാർ (57) അന്തരിച്ചു. ചൊവ്വാഴ്ച കോഴിക്കോട് മാനാഞ്ചിറയിലെ ടൂറിസം വകുപ്പിന്റെ ഡിടിപിസി ഓഫിസിൽ യോഗത്തിനെത്തിയ അദ്ദേഹം, രാവിലെ 11ന് യോഗം ആരംഭിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊന്നാനിയിലുള്ള വീട്ടുവളപ്പിൽ നടന്നു. ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാർ രമേശൻ പാലേരി, ഡയറക്ടർമാർ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവരും നാട്ടുകാരുമടക്കം വലിയ ജനാവലി അന്തിമോപചാരം അർപ്പിച്ചു.
ഊരാളുങ്കൽ സൊസൈറ്റിയിൽ രണ്ടു ദശകം സേവനമനുഷ്ഠിച്ച അദ്ദേഹം, ഏതാനും വർഷമായി ടൂറിസം പദ്ധതികളിൽ വ്യാപൃതനായിരുന്നു. ബേപ്പൂർ, ഫറോക്ക്, പൊന്നാനി, ഗുരുവായൂർ, വേളി, ശംഖുമുഖം, ആക്കുളം, അണിയൂർ, മടവൂർപ്പാറ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന ടൂറിസം പദ്ധതികളുടെയും ഗുരുവായൂർ മണ്ഡലത്തിലെ അമൃത് പദ്ധതി ഉൾപ്പെടെ നിരവധി മറ്റു പദ്ധതികളുടെയും മേൽനോട്ടം വഹിച്ചു.
തവനൂർ എച്ച്എസ്എസ് പ്രിൻസിപ്പൽ ഹീര ആണ് ഭാര്യ. മകൾ: ശ്രേയ (കൊച്ചി അമൃത മെഡി. കോളജിൽ ബിഡിഎസ് വിദ്യാർഥിനി). ഗവ. മെഡിക്കൽ സൂപ്രണ്ട് ഡോ. എ.ഷാജ് കുമാർ സഹോദരനാണ്. സഹോദരി: എ.സൗമ്യ.