
ദോഹ: ഖത്തറിലെ ഓൾഡ് അൽ വക്റ സൂഖിന് സമീപത്തെ തീരത്തുനിന്ന് കടൽപ്പശുവിന്റെ ജഡം കണ്ടെത്തി. ഡുഗോങ് എന്ന പേരിലറിയപ്പെടുന്ന ഈ അപൂർവ കടൽ സസ്തനി വംശനാശ ഭീഷണി നേരിടുന്നവയാണ്. മത്സ്യബന്ധന വലയിൽ കുരുങ്ങി ശരീരത്തിൽ മുറിവുകളേറ്റ നിലയിലുള്ള ജഡം ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും ചേർന്ന് പുറത്തെടുത്തു.
വെള്ളത്തിൽ നിന്ന് കടൽപ്പശുവിനെ പുറത്തെടുക്കുന്നതിന്റെ ചിത്രം പരിസ്ഥിതി മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുന്നതിനായി പ്രത്യേക സംഘം ശവശരീരം സീലൈൻ പ്രദേശത്തേക്ക് കൊണ്ടുപോയി. തുടർന്ന് പാരിസ്ഥിതിക നടപടിക്രമങ്ങൾക്കനുസൃതമായി സംസ്കരിച്ചു. കടലിൽ പോകുന്നവരും മീൻ പിടിക്കുന്നവരും മത്സ്യബന്ധന വലകൾ കടലിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വലകൾ കടൽജീവികൾക്ക് അപകടസാധ്യത വർധിപ്പിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]