
ശത്രു ഡ്രോണുകളെ തകർക്കുന്ന പ്രതിരോധ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ഡ്രോൺ പ്രതിരോധ സംവിധാനമായ ‘ഭാർഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷയിലെ ഗോപാൽപുരിലുള്ള സീവാർഡ് ഫയറിങ് റെയ്ഞ്ചിൽനിന്നു ബുധനാഴ്ചയായിരുന്നു പരീക്ഷണം. സോളർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎൽ) ആണ് ഭാർഗാവസ്ത്ര രൂപകൽപന ചെയ്തതും വികസിപ്പിച്ചെടുത്തതും. ശേഷം നിന്ന് ഡ്രോൺ ആക്രമണങ്ങൾ നിരന്തരം റിപ്പോർട്ടു ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ ഡ്രോൺ പ്രതിരോധ സംവിധാനം ഇന്ത്യ പരീക്ഷിച്ചു വിജയിക്കുന്നത്. രണ്ടര കിലോമീറ്റർ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകൾ തിരിച്ചറിയാനും തകർക്കാനുമുള്ള സംവിധാനമാണ് ഭാർഗവാസ്ത്രയിലുള്ളത്.
ഭാർഗാവസ്ത്രയിൽ ഉപയോഗിച്ചിട്ടുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാൽപുരിൽ പരീക്ഷിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ആർമി എയർ ഡിഫൻസിലെ (എഎഡി) മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവർത്തനം മാത്രം പരിശോധിച്ചത്. ഓരോ റോക്കറ്റുകൾ വീതം ജ്വലിപ്പിച്ചുള്ള പരീക്ഷണവും രണ്ടു തവണ നടത്തി. നാലു മൈക്രോ റോക്കറ്റുകളാണ് ഭാർഗവാസ്ത്രയിലുള്ളത്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എസ്ഡിഎഎൽ ഭാർഗവാസ്ത്ര വികസിപ്പിച്ചെടുത്തത്.