
തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.
ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം.
ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും.
സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ ബി5, ബി6, ബി9 (ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും.
ബനാന, ഉരുളക്കിഴങ്ങ്, ചീര, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ഇ അടങ്ങിയ ഭക്ഷണങ്ങള്‍.
ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകൾ, ചീര, ബദാം, ഡാര്‍ക്ക് ചോക്ലേറ്റ്, അവക്കാഡോ, വാഴപ്പഴം, അണ്ടിപ്പരിപ്പ് തുടങ്ങിയവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]