
കാഴ്ചവിരുന്നായി തൂത കാളവേല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർപ്പുളശ്ശേരി ∙ തൂതപ്പൂരത്തിന്റെ വരവറിയിച്ച് ഇന്നലെ കാളവേല ആഘോഷിച്ചു. വൈകിട്ട് 45ൽ ഏറെ കേന്ദ്രങ്ങളിൽ നിന്ന് വാദ്യഘോഷത്തിന്റെയും ചവിട്ടുകളിയുടെയും അകമ്പടിയോടെയായിരുന്നു ഇണക്കാളകളുടെ ഗ്രാമപ്രദക്ഷിണം.സന്ധ്യയോടെ വേലയോടു കൂടി വെളിച്ചപ്പാട് എത്തി അരിയെറിഞ്ഞ് വരവേറ്റു. തുടർന്നായിരുന്നു ആവേശം നിറച്ച കാളയിറക്കം. കാളകളെല്ലാം നിശ്ചിത സ്ഥാനങ്ങളിൽ അണിനിരന്നതിനു ശേഷം കോങ്ങാട് മധു, കുനിശ്ശേരി ചന്ദ്രൻ എന്നിവർ നയിച്ച പഞ്ചവാദ്യം അരങ്ങേറി. പിന്നീട് മേളത്തിന്റെ അകമ്പടിയിൽ കാളകളുടെ പ്രദക്ഷിണവുമുണ്ടായി.
ഇന്നു ഗതാഗതനിയന്ത്രണം
∙ തൂതപ്പൂരം പ്രമാണിച്ച് ഇന്ന് പകൽ 12 മുതൽ രാത്രി 10 വരെ ചെർപ്പുളശ്ശേരി–പെരിന്തൽമണ്ണ സംസ്ഥാന പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.∙ പാലക്കാട്ടു നിന്നു വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം.മുണ്ടൂരിന് ശേഷം കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംക്ഷനിൽ നിന്നു ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംക്ഷനിൽ നിന്നു വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കും പോകണം.∙ ഒറ്റപ്പാലം ഭാഗത്തുനിന്നു പെരിന്തൽമണ്ണ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചെർപ്പുളശ്ശേരി–നെല്ലായ സിറ്റി, മാവുണ്ടിരിക്കടവ്, മുതുകുറുശ്ശി, ഏലംകുളം വഴി പെരിന്തൽമണ്ണ ഭാഗത്തേക്കു പോകണം. പെരിന്തൽമണ്ണ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചെറുകര വഴി ഏലംകുളം, മുതുകുറുശ്ശി, മാവുണ്ടിരിക്കടവ്, നെല്ലായ സിറ്റി, ചെർപ്പുളശ്ശേരി വഴി പാലക്കാട് ഭാഗത്തേക്കു പോകണം.∙ ആനമങ്ങാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മണലായ റോഡ്, മാവുണ്ടിരിക്കടവ് നെല്ലായ സിറ്റി വഴി പോകണം.