
വയനാട് ജില്ലയിൽ ഇന്ന് (13-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം ദീർഘിപ്പിച്ചു
കൽപറ്റ ∙ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവൃത്തി നടക്കുന്ന കൊളവയൽ-മാനിക്കുനി പാലം റോഡിലെ ഗതാഗത നിയന്ത്രണം 17 വരെ ദീർഘിപ്പിച്ചു.
എഫ്ടിഎം നിയമനം
വെള്ളമുണ്ട ∙ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക എഫ്ടിഎമ്മിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 15നു രാവിലെ 10ന്.
കോഴിക്കുഞ്ഞ് വിതരണം
ചെന്ദലോട് ∙ വാക്സിനേഷൻ കഴിഞ്ഞ അത്യുൽപാദന ശേഷിയുള്ള 2 മാസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ചെന്ദലോട് മൃഗാശുപത്രി പരിസരത്ത് 16ന് ഉച്ചയ്ക്കു ശേഷം 3 മുതൽ വിതരണം ചെയ്യും. 9995534010.
സൗജന്യ മെഡിക്കൽ ക്യാംപ് 15 ന്
കമ്പളക്കാട് ∙ തോൾ വേദന, മുട്ട് വേദന, കായിക അപകടം എന്നീ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടി കമ്പളക്കാട് ഡിംപിൾസ് ഫിസിയോ ക്ലിനിക്കും കോഴിക്കോട് മെയ്ത്ര ആശുപത്രിയും ചേർന്നു 15നു രാവിലെ 10 മുതൽ ഡിംപിൾസ് ഫിസിയോ ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. 9207702054.
സേഫ് പദ്ധതി:അപേക്ഷിക്കാം
കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പ് ഭവന പുനരുദ്ധാരണ-ഭവന പൂർത്തീകരണത്തിനു സേഫ് ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2006 ഏപ്രിൽ 1നു ശേഷം നിർമിച്ചതും 2019 ഏപ്രിൽ 1നു ശേഷം സർക്കാർ ധനസഹായം കൈപ്പറ്റാത്തവരും 250000 രൂപയിൽ താഴെ വരുമാനവുമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20 ന് അതത് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ നൽകണം. 04936 202232.
സിവിൽ ഡിഫൻസ് കോർ രൂപീകരണം
കൽപറ്റ ∙ ജില്ലാ സൈനിക ക്ഷേമ ഓഫിസിന്റെ നേതൃത്വത്തിൽ ജില്ലാതല സിവിൽ ഡിഫൻസ് കോർ രൂപീകരിക്കുന്നു. സിവിൽ ഡിഫൻസ് കോറിൽ അംഗമായി പ്രവർത്തിക്കാൻ സന്നദ്ധരായ വിമുക്ത ഭടന്മാർ 21 ന് അകം ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണം. 04936 202668.
അധ്യാപക നിയമനം
മാനന്തവാടി ∙ പി.കെ.കാളൻ മെമ്മോറിയൽ കോളജിൽ കംപ്യൂട്ടർ സയൻസ്, മലയാളം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 21നു രാവിലെ 10ന്. 8547005060.
തൊഴിലധിഷ്ഠിത കോഴ്സുകൾ
മീനങ്ങാടി ∙ ഗവ. പോളി ടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളായ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആൻഡ് സർവീസിങ്, 2 വീലർ- 4 വീലർ ഡ്രൈവിങ് ലൈസൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8281362097.
അക്രഡിറ്റഡ് എൻജിനീയർ
വെങ്ങപ്പള്ളി ∙ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എൻജിനീയർ നിയമനത്തിനു കൂടിക്കാഴ്ച 19നു രാവിലെ 11ന്. 04936 299481.
കരാർ നിയമനം
കൽപറ്റ ∙ കുടുംബശ്രീ ജില്ലാ മിഷൻ കേരള ചിക്കൻ പദ്ധതിയിലേക്ക് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പോൾട്രി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് 2025 ഫെബ്രുവരി 1ന് 30 വയസ്സ് കഴിയാൻ പാടില്ല. അപേക്ഷാ ഫോം www.keralachicken.org.in ൽ ലഭിക്കും. അപേക്ഷ 20 വരെ ജില്ലാ മിഷനിൽ സ്വീകരിക്കും. 04936 206589.