ഹജ്: വനിത തീർഥാടകർ മാത്രമുള്ള നാലു വിമാനങ്ങൾ പുറപ്പെട്ടു; അഞ്ചാം വിമാനം ചൊവ്വാഴ്ച പുലർച്ചെ
കോഴിക്കോട് ∙ ഈ വർഷത്തെ ഹജ് തീർത്ഥാടനത്തിനായി വനിതാ തീർഥാടകർ മാത്രമുള്ള നാലു വിമാനങ്ങൾ സംസ്ഥാനത്തു നിന്നു പുറപ്പെട്ടു. കോഴിക്കോട് നിന്നും തിങ്കളാഴ്ച രാവിലെ 8.05 നും വൈകിട്ട് 4.30 നും കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ 3.55 നും വൈകിട്ട് 7.25 നുമാണ് വനിതകൾ മാത്രമുള്ള വിമാനങ്ങൾ പുറപ്പെട്ടത്.
അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച പുലർച്ചെ 12.45 ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ലേഡീസ് വിത്തൗട്ട് മെഹ്റം(ആൺതുണ) വിഭാഗത്തിൽ പെട്ട തീർഥാടകർക്കായി കോഴിക്കോട് നിന്നും അഞ്ച് , കൊച്ചിയിൽ നിന്നും മൂന്ന്, കണ്ണൂരിൽ നിന്നും നാലു വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
കോഴിക്കോട് നിന്നും ശേഷിക്കുന്ന വനിതാ വിമാനങ്ങൾ ചൊവ്വാഴ്ച വൈകിട്ട് 4.05 നും ബുധനാഴ്ച രാവിലെ 7.40 നുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കണ്ണൂരിൽ നിന്നും ചൊവ്വാഴ്ചയിലെ രണ്ട് സർവീസുകളും വനിതകൾക്ക് മാത്രമായിരിക്കും.
കോഴിക്കോട് നിന്നും ബുധനാഴ്ച മൂന്നു വിമാനങ്ങളാണ് സർവീസ് നടത്തുക. പുലർച്ചെ 12.40 നും രാവിലെ 7.40 നും വൈകിട്ട് 4.05 നുമാണ് സർവീസ്.
രണ്ടാമത്തെ വിമാനത്തിൽ വനിതാ തീർഥാടകർ മാത്രമായിരിക്കും പുറപ്പെടുക. വനിത തീർഥാടകർ കൂടുതലായി എത്തിയ കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലും ഹജ് ക്യാംപിലും ഹജ് കമ്മിറ്റി പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു.
കരിപ്പൂരിൽ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് സംഗമങ്ങൾക്ക് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗം അഷ്കർ കോറാട് തുടങ്ങിയവർ നേതൃത്വം നൽകി.
ഹജ് സെൽ സ്പെഷ്യൽ ഓഫിസർ യു.അബ്ദുൽ കരീം, ഊരകം അബ്ദു റഹ്മാൻ സഖാഫി, യൂസുഫ് പടനിലം, ഹജ് സെൽ ഓഫിസർ കെ.കെ. മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]