
മലയാള സിനിമയുടെ വിദേശ മാര്‍ക്കറ്റില്‍ സമീപകാലത്ത് ഉണ്ടായ വളര്‍ച്ച വിസ്മയിപ്പിക്കുന്നതാണ്. ഒരുകാലത്ത് ഗള്‍ഫ് മാത്രമായിരുന്നു മോളിവുഡിന്റെ ഓവര്‍സീസ് മാര്‍ക്കറ്റ് എങ്കില്‍ ഇന്ന് അത് മലയാളി ജനാവലിയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമായി പരന്നുകിടക്കുന്നു. വിദേശ കളക്ഷനില്‍ പലപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളെ മാത്രമല്ല, ബോളിവുഡിനെപ്പോലും ഞെട്ടിക്കുന്ന നിലയിലേക്ക് മലയാളത്തിന്റെ സിനിമ വളര്‍ന്നിരിക്കുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. 2025 ല്‍ വിദേശ മാര്‍ക്കറ്റുകളില്‍ 10 മില്യണ്‍ ഡോളറില്‍ അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് ആണ് അത്. ആകെ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൂന്നില്‍ രണ്ടും മലയാള ചിത്രങ്ങള്‍ ആണ്!
അതെ, വിദേശത്ത് ഈ വര്‍ഷം 10 മില്യണ്‍ ഡോളറിലധികം (85 കോടി രൂപ) നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലുള്ള മൂന്ന് സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നും ഒരെണ്ണം ബോളിവുഡില്‍ നിന്നുമാണ്. രണ്ട് മലയാള ചിത്രങ്ങളിലെയും നായകന് മോഹന്‍ലാല്‍ ആണെന്നതും മറ്റൊരു കൗതുകം. എമ്പുരാന് ആണ് ആദ്യ സ്ഥാനത്ത്. ട്രാക്കര്‍മാരായ ബോളിവുഡ് ബോക്സ് ഓഫീസിന്റെ കണക്ക് പ്രകാരം 16.90 മില്യണ്‍ ഡോളര്‍ (143 കോടി രൂപ) ആണ് എമ്പുരാന്റെ ഓവര്‍സീസ് ബോക്സ് ഓഫീസ്. മോഹന്‍ലാലിന്റെ തന്നെ ഇപ്പോഴും തിയറ്ററുകളിലുള്ള തുടരും ആണ് രണ്ടാം സ്ഥാനത്ത്. 17 ദിവസം കൊണ്ട് 10.45 മില്യണ്‍ ഡോളര്‍ (89 കോടി രൂപ) ആണ് തുടരും വിദേശത്തുനിന്ന് നേടിയിരിക്കുന്നത്. ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ഈ വര്‍ഷം വന്‍ വിജയം നേടിയ ഛാവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 10.30 മില്യണ്‍ ഡോളര്‍ (87 കോടി രൂപ) ആണ് ചിത്രത്തിന്റെ ഓവര്‍സീസ് സമ്പാദ്യം.
130 കോടി ബജറ്റില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 809 കോടി കളക്റ്റ് ചെയ്ത ചിത്രമാണ് ഛാവ. എന്നാല്‍ ചിത്രം നേടിയ കളക്ഷന്റെ ബഹുഭൂരിപക്ഷവും വന്നത് ഇന്ത്യയില്‍ നിന്നു തന്നെ ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പുമായെത്തിയ എമ്പുരാന് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കില്‍പ്പോലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 268 കോടി രൂപ നേടി. സമീപ വര്‍ഷങ്ങളില്‍ ഒരു മോഹന്‍ലാല്‍ ചിത്രം നേടിയ ഏറ്റവും വലിയ പോസിറ്റീവ് പ്രതികരണങ്ങളാണ് തുടരും നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 200 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]