
കാലിഫോർണിയ: താരിഫ് യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ചൈനയും. നിലവിലുള്ള താരിഫ് നിരക്കുകൾ കുറയ്ക്കാനും 90 ദിവസത്തെക്ക് താൽക്കാലികമായി താരിഫ് നിർത്തിവെക്കാനും അമേരിക്കയും ചൈനയും സമ്മതിച്ചതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരസ്പരം താരിഫ് 115% വരെ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, 90 ദിവസത്തെ കാലയളവിൽ ചൈനീസ് ഇറക്കുമതിയുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. അതുപോലെ, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ അതേ കാലയളവിൽ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ചൈനയും സമ്മതിച്ചതായാണ് റിപ്പോർട്ട്. മെയ് 14 നകം നടപടികൾ നടപ്പിലാക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, ഏപ്രിൽ 2 മുതൽ യുഎസിനെതിരെ നടപ്പിലാക്കിയ താരിഫ് ഇതര പ്രതിരോധ നടപടികൾ നിർത്തലാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനീവയിൽ രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]