
ദുബായ്:ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ സൗദി സന്ദർശനത്തിലേക്ക് മറ്റു ഗൾഫ് നേതാക്കളെ കൂടി ക്ഷണിച്ച് സൗദി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹറിൻ രാജാവ് ഹമദ് അൽ ഖലീഫ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ ജാബിർ അൽ സബ എന്നിവർക്ക് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ക്ഷണക്കത്ത് അയച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് സൗദിയിൽ എത്തുന്നത്. യുഎഇയും ഖത്തറും ഡോണൾഡ് ട്രമ്പ് സന്ദർശിക്കുന്നുണ്ട്. ഇതോടെ മേഖലയുടെ പൂർണമായ പ്രതിനിധ്യം ഉറപ്പായി.
മിഡിൽ ഈസ്റ്റ് മേഖലയിൽ അമേരിക്കൻ സമീപനം എന്താകുമെന്ന് സന്ദർശനത്തിൽ ട്രമ്പ് വ്യക്തമാക്കും. തരിഫ് യുദ്ധത്തിൽ ഏറ്റവും കുറഞ്ഞ താരിഫ് ആണ് അമേരിക്കൻ പ്രസിഡന്റ് മിഡിൽ ഈസ്റ്റിലെ പ്രധാന രാജ്യങ്ങൾക്ക് ചുമത്തിയത്. സൗദി ഇതിനോടകം തന്നെ അമേരിക്കയുമായി വമ്പൻ വ്യവസായ – സൈനിക കരാറുകൾ ഉറപ്പിച്ചിട്ടുണ്ട്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന പ്രഖ്യാപനം ട്രമ്പ് നടത്തുമോ എന്നതാണ് ഏറ്റവും വലിയ അഭ്യൂഹം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]