ജലജീവൻ പൈപ്ലൈൻ പൊട്ടി: കുഴികൾ അടച്ചു ടാർ ചെയ്തിടത്ത് നിറയെ ചതിക്കുഴികൾ
കുന്നമംഗലം ∙ ജലജീവൻ മിഷൻ പൈപ്പ് ലൈൻ പൊട്ടി ഉണ്ടായ കുഴികൾ അടച്ചു ടാർ ചെയ്ത ഭാഗത്ത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാതെ റോഡ് താഴ്ന്ന് രൂപപ്പെട്ട കുഴികളിൽ നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാകുന്നു.
ദേശീയപാതയിൽ തിരക്കേറിയ കാരന്തൂർ മുതൽ കുന്നമംഗലം വരെ ഭാഗങ്ങളിൽ മാത്രം ഇത്തരത്തിൽ ഇരുപതോളം ചതിക്കുഴികൾ ആണ് റോഡിൽ ഉള്ളത്. ചില സ്ഥലങ്ങളിൽ പൈപ്പിലെ ചോർച്ച ഉള്ളത് മൂലം കുഴി ശ്രദ്ധയിൽ പെടുകയും പെട്ടെന്ന് വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇരുചക്ര വാഹന യാത്രക്കാർ അടക്കം വീഴുന്നതും പതിവാണ്. ദേശീയപാതയിൽ കുന്നമംഗലം ജങ്കിഷ് പരിസരത്ത് നേരത്തേ ശുദ്ധജല പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുഴി അടച്ച ഭാഗത്ത് റോഡ് താഴ്ന്ന് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്ത വിധം രൂപപ്പെട്ട
കുഴികൾ.
കുന്നമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മാത്രം ഇത്തരത്തിൽ അഞ്ചോളം കുഴികൾ ഉണ്ട്. എയുപി സ്കൂൾ പരിസരത്ത് അര അടിയോളം താഴ്ച ഉള്ള കുഴി ഒഴിവാക്കി ചെറിയ വാഹനങ്ങൾ റോഡിന്റെ മധ്യത്തിലേക്ക് വരുന്നത് എതിരെ വരുന്ന വാഹനങ്ങൾക്കും അപകടഭീതി ഉണ്ടാക്കുന്നുണ്ട്.
ജങ്കിഷ് പരിസരത്ത് റോഡിന്റെ മധ്യ ഭാഗം വരെ ഇത്തരത്തിൽ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. മർകസ് പരിസരത്തെ മോട്ടർ വാഹന വകുപ്പ് എഐ ക്യാമറയ്ക്കു മുൻപിലുള്ള കുഴിയിൽ വീണ് ഒട്ടേറെ യാത്രക്കാർക്ക് ഇതിനകം പരുക്കേറ്റിട്ടുണ്ട്.
പല തവണ ജല അതോറിറ്റി, ദേശീയപാത അധികൃതർക്ക് ഇക്കാര്യം കാണിച്ച് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]