
കണ്ണാടി സെന്റ് റീത്താസ് പള്ളി: തിരുനാളിന് 14ന് കൊടിയേറും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടനാട് ∙ കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ റീത്തായുടെ തിരുനാളും തീർഥാടനവും 18 വരെ ആഘോഷിക്കും. 14നു 4.30നു കൊടിയേറ്റ്. ലദീഞ്ഞ് വികാരി ഫാ. കുര്യൻ ചക്കുപുരയ്ക്കൽ, തുടർന്നു മധ്യസ്ഥ പ്രാർഥന, കുർബാന, സന്ദേശം, സെമിത്തേരി സന്ദർശനം, 7നു കലാസന്ധ്യ, അത്താഴവിരുന്ന്. 15നു 4.30നു മധ്യസ്ഥ പ്രാർഥന, കുർബാന, സന്ദേശം, ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഫാ. ജെന്നി കായംകുളത്തുശേരി.
16നു രാവിലെ 8.30നു പുളിങ്കുന്ന് ഫൊറോന പള്ളിയിൽ നിന്നു തീർഥാടനം. 10.45നു പള്ളിയിൽ സ്വീകരണം. ആർച്ച് ബിഷപ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നൽകും. തുടർന്നു പുളിങ്കുന്ന് ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തിൽ കുർബാന. ഫൊറോന വികാരി ഫാ. ഡോ. ടോം പുത്തൻകളം മുഖ്യ കാർമികത്വം വഹിക്കും.
തുടർന്നു മധ്യസ്ഥ പ്രാർഥന, നേർച്ച ഭക്ഷണം, 7നു നാടകം ‘തച്ചൻ’. 17നു 4.30നു മധ്യസ്ഥ പ്രാർഥന, കുർബാന, സന്ദേശം ഫാ. ആന്റണി ഏത്തക്കാട്, വണ്ടകപ്പള്ളി കുരിശടിയിലേക്കു പ്രദക്ഷിണം ഫാ. ടെബിൻ ഒറ്റാറയ്ക്കൽ ഫ്യൂഷൻ ഷോ. പ്രധാന തിരുനാൾ ദിനമായ 18നു കുർബാന, 9.30നു ഫാ. ജോർജ് നെടുംപറമ്പിലിന്റെ കാർമികത്വത്തിൽ കുർബാന, സന്ദേശം, തുടർന്നു പ്രദക്ഷിണം, കൊടിയിറക്ക്.