
തൃശൂർ ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്: കുന്നംകുളം ∙ പഴഞ്ഞി എംഡി കോളജിൽ വിവിധ വിഷയങ്ങളിലെ എയ്ഡഡ് ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്കു അഭിമുഖം നടത്തും. 21ന് 10.30ന് മാത്തമാറ്റിക്സ്. 22ന് 10.30ന് ഹിസ്റ്ററി. 12ന് മലയാളം. 23ന് 10.30ന് ഹിന്ദി, 12ന് പൊളിറ്റിക്കൽ സയൻസ്. 1.30ന് സംസ്കൃതം. 26ന് 10.30ന് ഇംഗ്ലിഷ്. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. 9446131010.
കുന്നംകുളം ∙ പഴഞ്ഞി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ ജോലി ഒഴിവുണ്ട്. 14ന് നാലിന് മുൻപ് അപേക്ഷിക്കണം. കൂടിക്കാഴ്ച പിന്നീട്.
പുന്നയൂർക്കുളം ∙ പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, മലയാളം, അറബിക്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബോട്ടണി വിഷയങ്ങളിൽ മറ്റന്നാൾ 9.30നും കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ 1.30നും കൂടിക്കാഴ്ച നടക്കും.
തൊഴിൽവീഥി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മാതൃകാ പരീക്ഷ 15ന്
തൃശൂർ ∙ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി സംഘടിപ്പിക്കുന്ന സംസ്ഥാനതല മാതൃക പരീക്ഷ 15ന് നടക്കും. രാവിലെ 10.30 മുതലാണ് പരീക്ഷ. പുതുതായി തൊഴിൽവീഥി വരിക്കാരാകുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം. മൂന്ന് മാസത്തേക്കുള്ള തൊഴിൽവീഥി വരിസംഖ്യയായ 150 രൂപ നൽകി പരീക്ഷയ്ക്ക് പേര് നൽകാം. ഇതൊടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.
ജില്ലയിലെ മാതൃക പരീക്ഷാ കേന്ദ്രങ്ങൾ:
1. പയനിയർ കോച്ചിങ് സെന്റർ, എസ് കുമാർ കോംപ്ലക്സ്, രാംദാസ് തിയറ്ററിന് സമീപം, എംജി റോഡ്, തൃശൂർ,
2. സാവൂസ് ലക്ഷ്യ പിഎസ്സി കോച്ചിങ് സെന്റർ, മുനിസിപ്പൽ മാർക്കറ്റ് കോംപ്ലക്സ്, കാവിൽക്കടവ്, കിഴക്കേനട, കൊടുങ്ങല്ലൂർ,
3. ജി.ജോബ്സ് പിഎസ്സി കോച്ചിങ് സെന്റർ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, കെഎസ്ഇബിക്ക് പിറകുവശം, ഇരിങ്ങാലക്കുട.വിവരങ്ങൾക്ക്: 9495080002.
വോളിബോൾ പരിശീലന ക്യാംപ്
പുന്നയൂർക്കുളം ∙ വന്നേരി വോളി ലവേഴ്സ് അസോസിയേഷൻ വിദ്യാർഥികൾക്കായി സൗജന്യ വോളിബോൾ പരിശീലന ക്യാംപ് നടത്തുന്നു. എട്ടാം ക്ലാസ് മുതലുള്ള അഞ്ചര അടി എങ്കിലും ഉയരമുള്ള ആൺകുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ : 9961614142.
ലാൻഡ്സ്കേപ് ഡിസൈനിങ് പരിശീലനം
വെള്ളാനിക്കര ∙ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇ പഠന കേന്ദ്രം ഓട്ടോകാഡിലൂടെ ലാൻഡ്സ്കേപ് ഡിസൈനിങ് പരിശീലനം നൽകുന്നു. 16 വരെ ഉച്ചയ്ക്ക് 2 മുതൽ 5 വരെ ഓൺലൈനായി പങ്കെടുക്കാം. https://forms.gle/KhKicHrzeuHGodwZ6 എന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാം. ഫോൺ: 8547837256. ഇമെയിൽ: [email protected]
വൈദ്യുതി മുടങ്ങും
മാള ∙ അണ്ണല്ലൂർ, പാറക്കൂട്ടം, വെട്ടുകടവ്, പറയൻതോട് എന്നിവിടങ്ങളിൽ ഇന്ന് 8 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ കാടുകുറ്റി വട്ടക്കോട്ട ഭാഗത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൊരട്ടി ∙പെരുമ്പി, സ്വപ്നചിത്ര, നാലുകെട്ട്, ജംക്ഷൻ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.