
ഇടുക്കി ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
ഗ്രാഫിക് ഡിസൈനർ,ഫിറ്റ്നസ് ട്രെയ്നർ
മണിയാറൻകുടി ∙ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി മണിയാറൻകുടി ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ 21 മുതൽ പ്രവർത്തനം ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിൽ അനുവദിച്ചിട്ടുള്ള ഗ്രാഫിക് ഡിസൈനർ, ഫിറ്റ്നസ് ട്രെയ്നർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ 15നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്സി എസ്ടി വിഭാഗത്തിൽ പെട്ടവർക്ക് രണ്ട് വർഷത്തെ വയസ്സ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907379206
അധ്യാപക ഒഴിവ്
മുട്ടം ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപക ഒഴിവ്. ഇംഗ്ലിഷ്, കൊമേഴ്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ യഥാക്രമം 15, 16, 19 തീയതികളിൽ അഭിമുഖത്തിലുടെയാണ് തിരഞ്ഞെടുപ്പ്. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പങ്കെടുക്കുന്നവർ [email protected] എന്ന മെയിലിലേക്ക് ബയോ ഡേറ്റയും മാർക്കലിസ്റ്റ്/സർട്ടിഫിക്കറ്റും മേൽ തീയതികൾക്കു മുൻപായി അയയ്ക്കേണ്ടതാണ്. 9495159018