
കണ്ണൂർ: ഹജ്ജ് തീർത്ഥാടനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. ഹജ്ജ് ഓർഗനൈസിങ് കമ്മിറ്റി വർക്കിങ് ചെയർമാനും മട്ടന്നൂർ നഗരസഭ ചെയർമാനുമായ എൻ. ഷാജിത്ത് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 3.45ന് 82 സ്ത്രീകളും 88 പുരുഷന്മാരും ഉൾപ്പെടെ 170 പേരാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര പുറപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. മുൻ എംഎൽഎ എംവി. ജയരാജൻ, കിയാൽ എംഡി ദിനേശ് കുമാർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പിപി മുഹമ്മദ് റാഫി, ഒവി ജയാഫർ, ഷംസുദീൻ അറിഞ്ഞിറ, എകെജി ആശുപത്രി ചെയർമാൻ പി പുരുഷോത്തമൻ, ഹജ്ജ് സെൽ ഓഫീസർ എസ്. നജീബ്, ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എംസികെ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]